തൃശൂർ ചാലക്കുടിക്ക് സമീപത്തുള്ള സിൽവർ സ്റ്റോം കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഇഷ്ടപ്പെടുന്ന ഇടമാണ് എന്നതിൽ തർക്കമില്ല. കുട്ടികളെയും മുതിർന്നവരേയും ആകർഷിക്കുന്ന ഒരുപാട് റൈഡുകൾ ഇവിടെയുണ്ട്.
ഇത്തവണത്തെ ഓണാവധി കൂടുതല്‍ രസകരമാക്കാന്‍ ഓണ്‍ലൈനായി ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് പത്ത് ശതമാനം ഡിസ്കൗണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഓണത്തിനെത്തുന്ന വിനോദ സഞ്ചാരികളെ വരവേൽക്കാൻ, ഉല്ലാസത്തിന്റെ പൂക്കാലം സമ്മാനിച്ചുകൊണ്ട് ഈ ഓണം അവിസ്മരണീയമാക്കാൻ പുതിയ റൈഡുകളും കിടിലൻ ഓഫറുകളുമൊരുക്കി ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഫൺ ഡെസ്‌റ്റിനേഷനായ സിൽവർ സ്റ്റോം സ്നോ സ്‌റ്റോം തീം പാർക്കുകൾ ഒരുങ്ങി.
മനം നിറക്കുന്ന റൈഡുകളും പശ്ചിമഘട്ട മല മേടിൻ്റെ വന്യ മായാജാലവും നാടിൻ്റെ ഓണക്കാല കളികളായ വടം വലി മുതൽ ഏറെ രസകരമായ ഓണ കളികളുടെ ഒരു നീണ്ട നിരതന്നെ കുടുംബത്തോടൊപ്പം ഉല്ലസിക്കാനായി ഇവിടെ ഒരുക്കിയിട്ടുണ്ട്.
സില്‍വര്‍ സ്റ്റോമിലെ അടിപൊളി വാട്ടര്‍ റൈഡുകള്‍ക്കൊപ്പം തണുത്തുറഞ്ഞ മഞ്ഞു മൂടിയ മലനിരകളിലേക്കുള്ള യാത്രാനുഭവം സമ്മാനിക്കുന്ന സ്നോ സ്റ്റോമിലെ ആഘോഷങ്ങളും ഈ ഓണം
വെക്കേഷന്‍ എന്നെന്നും ഓര്‍മിച്ചു വെക്കാനിഷ്ടപ്പെടുന്ന ഒരനുഭവമാക്കി മാറ്റും.
കാതങ്ങൾ താണ്ടി അതിരപ്പിള്ളിയും വാഴച്ചാലും തേടി വരുന്നവർ വെള്ളച്ചാട്ടം മാത്രം ആസ്വദിച്ചാൽ മതിയോ? 25 വർഷങ്ങൾക്ക് മുൻപ് ടൂറിസം എന്ന ആഗോള മാർക്കറ്റ് ഈ കൊച്ചുകേരളത്തിൽ പച്ചപിടിക്കും മുൻപേ ഒരാൾക്ക് ഈ ചോദ്യത്തിനുള്ള കൃത്യമായ ഒരു ഉത്തരം പറയാനുണ്ടായിരുന്നു! – എ. ഐ.ഷാലിമാർ അന്ന് അവതരിപ്പിച്ച അമ്യൂസ്‌മെന്റ് പാർക്ക് എന്ന ഉത്തരം പിന്നീട് കേരളത്തിലെ മുൻ നിര വാട്ടർ പാർക്കായ സിൽവർ സ്റ്റോം ആയി പിറവിയെടുത്തു!
ഇരുപത് വർഷങ്ങൾക്കിപ്പുറം സിൽവർ സ്റ്റോം കൈവരിച്ച വളർച്ചയും പ്രശസ്തിയും അതിന്റെ സാരഥിയായ എ.ഐ.ഷാലിമാറിന്റെ ദീർഘവീക്ഷണത്തിന്റെ പരിണാമമാണ്. വർഷങ്ങൾ പിന്നിടവേ വെറും മിഡ് സൈസ് പാർക്കിൽ നിന്നും സിൽവർ സ്റ്റോം എന്ന രാജ്യമാകെ പ്രശസ്തമായ അമ്യൂസ്‌മെന്റ് പാർക്ക് വളർന്നു.
കുട്ടികൾക്കും മുതിർന്നവർക്കും ഉല്ലസിക്കാൻ റൈഡുകൾ പടി പടിയായി സിൽവർ സ്റ്റോം ഒരുക്കി. അതിന് പിന്നാലെ ‘മൗത്ത് പബ്ലിസിറ്റി’ വഴി കൂടുതൽ ആളുകളിലേക്ക് എത്തിച്ചേർന്ന സിൽവർ സ്റ്റോം; പുത്തൻ കാഴ്ചകൾ കണ്ട് ഉല്ലസിക്കാൻ എത്തുന്ന യാത്രികരെ രണ്ട് കൈയും നീട്ടി സ്വീകരിച്ചു.
ദിവസേന ആയിരക്കണക്കിന് ആളുകൾ ആണ് സിൽവർ സ്റ്റോം സന്ദർശിക്കാൻ എത്തുന്നത്. അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാനെത്തുന്നവരുടെ മറ്റൊരു മുഖ്യ വിനോദ സഞ്ചാര സ്ഥാനമാണ് സിൽവർ സ്റ്റോം ഇപ്പോൾ. അതിരപ്പിള്ളി വെള്ളച്ചാട്ടം പോലെ തന്നെ ഇവിടെ വരുന്നവരും മടങ്ങിപ്പോകുന്നത് കാഴ്ചകളിലും അനുഭവത്തിലും മതിമറന്നാണ്.
സിൽവർസ്റ്റോം യാത്രയിൽ അതിപ്പിള്ളിയും മലക്കപ്പാറയും കൂടി കാണുന്ന വിധത്തിൽ യാത്ര പ്ലാൻ ചെയ്യുകയാണെങ്കിൽ കുട്ടികൾക്ക് അതൊരു വ്യത്യസ്തമായ അനുഭവമായിരിക്കും. വെള്ളച്ചാട്ടവും കാടിനുള്ളിലൂടെയുള്ള യാത്രയും അണക്കെട്ടും ഉദ്യാനങ്ങളും ഒക്കെ കണ്ട് ഒരുപകല്‍ കൂടി അധികം വരുന്ന രീതിയിൽ യാത്ര പോകാം.
അതിരപ്പിള്ളി – വാഴച്ചാൽ റൂട്ടിൽ പോകുമ്പോൾ കുട്ടികളുടെ മായാലോകത്തേക്ക് മാടിവിളിക്കുന്ന സിൽവർ സ്റ്റോമിന്റെ ബോർഡ് കാണാം. പ്രധാന കവാടം കടന്നാൽ കാഴ്ചകൾ രണ്ടായി തിരിയും. ഒരു ഭാഗത്ത് സിൽവർ സ്റ്റോം.
തൊട്ടടുത്ത് സ്നോ സ്റ്റോം. ഒരു മണിക്കൂർ സ്നോ സ്റ്റോമിലെ മഞ്ഞുമലകളിൽ കളിച്ചുരസിച്ച് സിൽവർ സ്റ്റോമിലെ റൈഡുകളിലേക്ക് തിരിയാം. – 10 ഡിഗ്രി താപനിലയിൽ യഥാർഥമഞ്ഞിന്റെ പാളികളും മഞ്ഞുമലകളും ഒരുക്കിയിരിക്കുന്നു എന്നതാണ് സ്നോ പാർക്കിലെ ആകർഷണം. മഞ്ഞ് ആസ്വദിക്കാനായി ജാക്കറ്റ്സ്, ഗ്ലൗസ്, ബൂട്സ് എന്നിവ സ്നോ സ്റ്റോമിൽ ലഭ്യമാണ്.
സ്നോ ട്യൂബ് സ്ലൈഡ്, സ്നോ സ്ലെഡ്ജ്,സ്നോ സ്കൈ വാക്ക്,വുഡൻ ബ്രിഡ്ജ്, സ്നോ പ്ലേ ഹൗസ്, കിഡ്സ് പ്ലേ ഏരിയ, ഡി.ജെ ഡാൻസ് റിങ്ക്, സ്നോ മെരിഗോ റൗണ്ട്, ഇഗ്ലുഹൗസ്, സ്നോ ഫ്രീഫോൾ സ്ലൈഡ്. വോൾ ക്ലൈംബിങ്, സ്നോ കഫെ, സ്നോ ഫോറസ്റ്റ്, ഫോട്ടോ പോയന്റ്സ്, റെയിൻ ഡീർ വിത്ത് സ്ലെഡ്ജ്, സ്നോമാൻ, സ്നോ ക്വീൻ എന്നിവയാണ് പാർക്കിൽ സന്ദർശകർക്കായി ഒരുക്കിയിരിക്കുന്ന റൈഡുകളും കാഴ്ചകളും. ഒരു മണിക്കൂർ ഷോ ആയാണ് പാർക്കിലേക്കുള്ള പ്രവേശനം. അതായത് സന്ദർശകർക്ക് ഒരു മണിക്കൂറാണ് പാർക്കിൽ ചെലവിടാവുന്ന സമയം.
മഞ്ഞിന്റെ മായിക ലോകത്ത് നിന്ന് പുറത്തിറങ്ങിയാൽ സിൽവർ സ്റ്റോമിലെ വിവിധ റൈഡുകളിലേക്ക് പ്രവേശിക്കാം. ഡ്രൈ റൈഡ്സ്, വാട്ടർ റൈഡ്സ് എന്നിങ്ങനെ 50 ഓളം റൈഡുകളാണ് സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുള്ളത്. ലൂപ്പ് റോളർ കോസ്റ്റർ, പിറേറ്റ് ഷിപ്പ്, സ്ലം ബോബ്, സ്വിങ്ങിങ് റോളർ കോസ്റ്റർ, ഫ്ലൈയിങ് ഡച്ച് മാൻ, ടീ കപ്പ്, സ്ട്രൈക്കിങ് കാർസ്, ബുൾ റൈഡ്, സ്കൈജെറ്റ്, സ്വിങ് ചെയർ എന്നിവയാണ് ഡ്രൈ റൈഡുകൾ.
നിയന്ത്രണങ്ങളില്ലാതെ ഇഷ്ടപ്പെട്ട റൈഡ് തെരഞ്ഞെടുത്ത് ആസ്വദിക്കാം. അടുത്ത വിഭാഗം വാട്ടർ റൈഡുകളാണ്. വേവ് പൂൾ, കിഡ്സ് പൂൾ, ജുറാസിക് സ്പ്ലാഷ്, മാസ്റ്റർ ബ്ലാസ്റ്റർ, ടർബോ ട്വിസ്റ്റർ തുടങ്ങിയവയാണ് വാട്ടർ റൈഡുകളെ ത്രില്ലിങ്ങാക്കുന്നത്. ഇത് കൂടാതെ 9 D സിനിമ, ഹൊറർ ഹൗസ്, Mirror Maze, വോർടെക്സ്, ഇൻഫിനിറ്റി റൂം, സൺമൂൺ, ബട്ടർ ഫ്ലൈ ഗാർഡൻ എന്നിവയാണ് മറ്റു കാഴ്ചകൾ
മനം നിറക്കുന്ന റൈഡുകളും പശ്ചിമഘട്ട മല മേടിന്‍റെ വന്യ മായാജാലവും നാടിന്‍റെ ഓണക്കാല കളികളായ
വടം വലി മുതല്‍ ഏറെ രസകരമായ ഓണ കളികളുടെ ഒരു നീണ്ട നിരതന്നെ കുടുംബത്തോടൊപ്പം
ഉല്ലസിക്കാനായി ഇവിടെ ഒരുക്കിയിട്ടുണ്ട്.
സ്നോ സ്റ്റോമില്‍ ഡി ജെയും സില്‍വര്‍ സ്റ്റോമിലെ വേവ് പൂളുമൊക്കെ വെക്കേഷന്‍ ടൂറുകളിലെ എവര്‍ ഗ്രീന്‍ ഹിറ്റുകളാണ്. പശ്ചിമഘട്ടത്തിന്‍റെ വന്യ സൗന്ദര്യവും അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്‍റെ
മനോഹാരിതയും ആസ്വദിക്കാനെത്തുന്നവര്‍ക്ക്താമസിക്കാനും കൂടുതല്‍ നേരം ചെലവഴിക്കാനുമായി
പാര്‍ക്കിനോട് ചേര്‍ന്ന് തന്നെ അത്യാധുനിക സൗകര്യങ്ങളോടെ സില്‍വര്‍ സ്റ്റോമിന്‍റെ തന്നെ റിസോര്‍ട്ടും സജ്ജമാണ്.
ബുക്കിങ്ങിനും ഡിസ്കൗണ്ട്
ഓഫറുകള്‍ക്കും ബന്ധപ്പെടുക.
For More Details : +91 944 77 75 444
Online Booking : Booking.silverstorm.in