തിരുവനന്തപുരം: തിരുവോണത്തിന്‍റെ വരവറിയിച്ച് ഇന്ന് അത്തം! അത്തം പത്തിനാണ് തിരുവോണമെന്ന് എല്ലാവർക്കും അറിയാമല്ലോ, മുറ്റത്ത് ഇന്നു മുതൽ പൂക്കളങ്ങൾ വിരിഞ്ഞുതുടങ്ങും.
പൂക്കളങ്ങൾ, ഓണക്കോടി, ഓണക്കളികൾ,ഓണസദ്യ തുടങ്ങി എല്ലാത്തിനും ഒരുക്കം തുടങ്ങിക്കഴിഞ്ഞു. ലോകപ്രശസ്തമായ തൃപ്പൂണിത്തുറ അത്തച്ചമയം ഇന്നാണ്.
അത്തച്ചമയ ഘോഷയാത്രയോടെയാണ് കേരളത്തിൽ ഓണാഘോഷം തുടങ്ങുന്നത്. രാവിലെ സ്പീക്കർ എഎൻ ഷംസീർ അത്തം നഗറിൽ പതാക ഉയർത്തുന്നതോടെ ഔദ്യോഗിക പരിപാടികൾക്ക് തുടക്കമാകും.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ചില പരിപാടികൾ വെട്ടിക്കുറച്ചെങ്കിലും ഘോഷയാത്ര അടക്കം ഉള്ള ആചാരങ്ങൾക്ക് മുടക്കമില്ല.