കൊച്ചി: തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയുടെ ഭാഗമായി വെള്ളിയാഴ്ച രാവിലെ ഏഴുമുതല്‍ വൈകീട്ട് നാലുവരെ തൃപ്പൂണിത്തുറയില്‍ ഗതാഗതക്രമീകരണം.
കോട്ടയം ഭാഗത്തുനിന്ന് വരുന്ന ചരക്കുവാഹനങ്ങള്‍ മുളന്തുരുത്തി, ചോറ്റാനിക്കര, -തിരുവാങ്കുളം,- സീപോര്‍ട്ട്- എയര്‍പോര്‍ട്ട് റോഡ് വഴി എറണാകുളത്തേക്കും വൈക്കം ഭാഗത്തുനിന്ന് വരുന്ന ചരക്കുവാഹനങ്ങള്‍ നടക്കാവ് ജംഗ്ഷനില്‍നിന്ന് തിരിഞ്ഞ് മുളന്തുരുത്തി വഴി തിരുവാങ്കുളം സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് വഴി എറണാകുളത്തേക്കും പോകണമെന്ന് കേരള പൊലീസ് അറിയിച്ചു.
കോട്ടയം, വൈക്കം, മുളന്തുരുത്തി ഭാഗങ്ങളില്‍നിന്ന് എറണാകുളത്തേക്ക് പോകേണ്ട സര്‍വീസ് ബസുകളും ചെറുവാഹനങ്ങളും കണ്ണന്‍കുളങ്ങര ജംഗ്ഷനിലെത്തി മിനി ബൈപാസ് വഴി പോകണം.
കോട്ടയം, വൈക്കം ഭാഗങ്ങളില്‍നിന്ന് കാക്കനാട്, അമ്പലമേട്, തിരുവാങ്കുളം ഭാഗങ്ങളിലേക്ക് പോകേണ്ടവ നടക്കാവ് ജംഗ്ഷനിലെത്തി വലത്തോട്ടുതിരിഞ്ഞ് മുളന്തുരുത്തി, ചോറ്റാനിക്കരവഴി പോകണം.