മുന്നൂറോളം തൊഴിലാളികൾക്ക് പ്രവാസി ആശ്വാസ് കിറ്റുകൾ നൽകി

0

ബഹ്‌റൈൻ: കടുത്ത വേനലാണ് ഗൾഫ് നാടുകളിൽ അനുഭവപ്പെടുന്നത്. ഈ വേനൽചൂടിൽ പുറം ജോലികളിൽ ഏർപ്പെട്ടിരുന്ന മുന്നൂറോളം തൊഴിലാളികൾക്ക് ആശ്വാസവുമായി എത്തിയിരിക്കുകയാണ് പ്രവാസി വെൽഫെയറിന്റെ ജനസേവന വിഭാഗമായ ടീം വെൽകെയർ. പഴവർഗങ്ങളും ജ്യൂസും വെള്ളവും അടങ്ങിയ പ്രവാസി ആശ്വാസ് കിറ്റുകൾ അവർ തൊഴിലാളികൾക്ക് നൽകി നൽകി.

ബഹറിന്റെ തലസ്ഥാനമായ മനാമ, ടുബ്ലി, ഖമീസ്, സനാബീസ് എന്നീ പ്രദേശങ്ങളിൽ ഗാർഡൻ, കൺസ്ട്രക്ഷൻ മേഖലകളിൽ ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലാളികൾക്കാണ് കിറ്റുകൾ എത്തിച്ചു നൽകിയത്.

Leave a Reply