മദ്യനയ  അഴിമതിക്കേസിൽ ജാമ്യംതേടി കെജ്‌രിവാള്‍ സുപ്രീംകോടതിയില്‍

0

ന്യൂഡല്‍ഹി: മദ്യനയവുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റർ ചെയ്ത കേസില്‍ ജാമ്യം തേടിയും അറസ്റ്റ് ചോദ്യംചെയ്തും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സുപ്രീം കോടതിയിൽ.

ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഉജ്ജല്‍ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) രജിസ്റ്റർ ചെയ്ത കേസില്‍ കെജ്രിവാളിന് സുപ്രീം കോടതി നേരത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും സിബിഐ കേസില്‍ അദ്ദേഹം ജയിലില്‍ തുടരുകയാണ്.

ഇ.ഡി കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ അറസ്റ്റ് ചെയ്ത സിബിഐ നടപടി മുൻപില്ലാത്തതാണെന്ന് കെജ്രിവാളിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് സിങ്വി പറഞ്ഞു.

Leave a Reply