അപ്പാർട്ട്മെൻ്റ് കേന്ദ്രീകരിച്ച് എം.ഡി.എം.എ കച്ചവടം; ജൂനിയർ ആർട്ടിസ്റ്റായ യുവതി അടക്കം മൂന്നു പേർ പിടിയിൽ; അഞ്ജു ജയിലിൽ നിന്ന് പുറത്തിറങ്ങിയത് അടുത്തിടെ

0

കൊച്ചി: മാരക മയക്കുമരുന്നുമായി യുവതിയടക്കം മൂന്നു പേർ പിടിയിൽ. ജൂനിയർ ആർട്ടിസ്റ്റ് ആയ അഞ്ജു കൃഷ്ണ (31) തൃക്കാക്കര സ്വദേശി അലക്സ് (27) എടവനക്കാട് സ്വദേശി ഹാഷിർ (25) എന്നിവരാണ് പിടിയിലായത്.

കളമശേരി വട്ടേക്കുന്ന് പടുത്തോളിൽ ലൈനിലുള്ള അപാർട്ട്മെൻ്റ് കേന്ദ്രീകരിച്ചായിരുന്നു ലഹരി ഇടപാടുകൾ നടത്തിയിരുന്നത്. ഇവരിൽ നിന്നും 23.08 ഗ്രാം എം.ഡി.എം.എയും 54 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്.

മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന അഞ്ജു അടുത്തിടെയാണ് പുറത്തിറങ്ങിയത്.

കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എസ്. ശ്യാം സുന്ദർ ഐ.പിഎസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് അറസ്റ്റ്. ഡെപ്യൂട്ടി പോലീസ് കമ്മീഷണർ കെ.എസ് സുദർശൻ ഐ.പി.എസിൻ്റെ നിർദേശാനുസരണം നർക്കോട്ടിക് സെൽ എസിപി അബ്ദുൾ സലാമിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും കളമശേരി പോലീസും ചേർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

Leave a Reply