ബലാല്‍സംഗക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷ; ബില്‍ പാസാക്കി പശ്ചിമബംഗാള്‍ നിയമസഭ

0

കൊൽക്കത്ത: ബലാത്സംഗക്കേസുകളില്‍ പരമാവധി ശിക്ഷ ശുപാർശ ചെയ്യുന്ന ബില്‍ നിയമസഭയിൽ പാസാക്കി.  ‘അപരാജിത വനിതാ ശിശു ബിൽ 2024’ ആണ് പാസാക്കിയത്. നിയമമന്ത്രി മോളോയ് ഘടക് ആണ് നിയമസഭയില്‍ ബില്‍ അവതരിപ്പിച്ചത്.

ബംഗാള്‍ സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിച്ച ബില്‍ അനുസരിച്ച് ബലാത്സംഗം ഇരയുടെ മരണത്തില്‍ കലാശിച്ചാല്‍ വധശിക്ഷ നല്‍കാനാണ് വ്യവസ്ഥ. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണം ഉറപ്പാക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ്‌ ബില്ല്.

സഭ പാസാക്കിയ ബില്‍ ഗവര്‍ണര്‍ ഒപ്പുവയ്ക്കുന്നതോടെ നിയമമായി മാറും. അതേസമയം ബില്ലില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ തയ്യാറായില്ലെങ്കില്‍, ഗവര്‍ണര്‍ ഒപ്പിടാന്‍ തയ്യാറാകുന്നതുവരെ രാജ്ഭവന് മുന്നില്‍ കുത്തിയിരിക്കുമെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞിരുന്നു.

Leave a Reply