എൺപത്തിയൊന്നുകാരനെ നായ കടിച്ചുകീറി കൊന്നു; ഉടമകളായ ദമ്പതികൾക്ക് വിചിത്ര ശിക്ഷ വിധിച്ച് കോടതി

0

ടെക്സാസ്: വയോധികനെ വളർത്തുനായ കടിച്ചു കൊന്നു. പിറ്റ്ബുൾ ഇനത്തിലുള്ള നായയുടെ കടിയേറ്റ് ആണ് എൺപത്തിയൊന്നുകാരൻ മരിച്ചത്. സംഭവത്തിൽനായയയുടെ ഉടമകളായ ദമ്പതികൾക്ക് പരമാവധി ബുദ്ധിമുട്ടുള്ള ശിക്ഷയും കോടതി നൽകി. പത്ത് വര്‍ഷത്തിലേറെ എല്ലാ വെള്ളിയാഴ്ചയും തടവില്‍ കഴിയാനാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. ടെക്‌സാസിലെ ബെക്‌സാര്‍ ജില്ലാ അറ്റോര്‍ണിയാണ് ശിക്ഷ വിധിച്ചത്.

ക്രിസ്റ്റ്യൻ മോറേനോയ്ക്ക് 18 വർഷത്തേക്ക് പങ്കാളിആബിലേൻ ഷിനിഡെറിന് 15 വർഷത്തേക്കുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. 2023 ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. സാൻ ആന്റോണിയോയിലെ ഇവരുടെ വീടിന് സമീപത്ത് വച്ചാണ് ഇവരുടെ വളർത്തുനായ 81 കാരമായ റാമോൺ നജേരയും ഭാര്യ ജുനൈറ്റാ നജേരയേയും ആക്രമിച്ചത്.

പിറ്റ്ബുൾ ഇനത്തിലുള്ള നായയുടെ കടിയേറ്റ് മാരകമായി പരിക്കേറ്റ എൺപത്തിയൊന്നുകാരൻ സംഭവ സ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടിരുന്നു. എൺപത്തിയൊന്നുകാരന് സംഭവിച്ചത് വിവരിക്കാൻ ആവാത്ത ഭീകരയാണെന്നാണ് കോടതി വിശദമാക്കിയത്. എൺപത്തിയൊന്നുകാരനൊപ്പം പരിക്കേറ്റ ഭാര്യയെ ഒരു വിധത്തിൽ നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു. എൺപത്തിയൊന്നുകാരന്റെ മൃതദേഹം അഗ്നിരക്ഷാ സേനയെത്തി നായയെ അതിസാഹസികമായി തുരത്തിയാണ് വീണ്ടെടുത്തത്. മൂന്ന് നായകളാണ് എൺപത്തിയൊന്നുകാരനെ കടിച്ച് കീറിയത്. നായകളെ അലക്ഷ്യമായി സൂക്ഷിച്ചതിനും ആളപായം സൃഷ്ടിച്ചതിനുമാണ് പൊലീസ് കേസ് എടുത്തത്.

അക്രമം നേരിടുകയും പരിക്കേൽക്കുകയും ഭർത്താവിന്റെ ദാരുണ മരണം നേരിട്ട കാണേണ്ടി വരികയും ചെയ്ത എൺപത്തിയൊന്നുകാരന്റെ ഭാര്യ നിലവി മാനസികാരോഗ്യ ചികിത്സകൾക്ക് വിധേയ ആവുകയാണ്. ഓഗസ്റ്റ് 30ന് യുവദമ്പതികൾ സംഭവത്തിൽ കുറ്റക്കാരണെന്ന് കോടതി കണ്ടെത്തിയിരുന്നു. ആക്രമിച്ച നായകളെ പിന്നീട് അനിമൽ കെയർ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു ചെയ്തത്.

Leave a Reply