മലപ്പുറം ∙ എഡിജിപി എം.ആർ.അജിത്കുമാറിനെതിരെ കൂടുതൽ ആരോപണങ്ങളുമായി പി.വി.അൻവർ എംഎൽഎ. അജിത് കുമാർ ‘കൊട്ടാരം’ പണിയുന്നു എന്നാണ് ആരോപണം. കവടിയാർ കൊട്ടാരത്തിനടുത്ത് അജിത് കുമാർ ഇതിനായി സ്ഥലം വാങ്ങിയെന്നും ആഡംബര വീടാണു നിർമിക്കുന്നതെന്നും വാർത്താസമ്മേളനത്തിൽ അൻവർ പറഞ്ഞു.
‘‘കവടിയാറിൽ 12,000 ചതുരശ്ര അടിയിലുള്ള വീടാണ് അജിത്കുമാർ നിർമിക്കുന്നത്. കവടിയാർ കൊട്ടാരത്തിനടുത്ത് ഇതിനായി അജിത്കുമാറിന്റെ പേരിൽ 10 സെന്റും അളിയന്റെ പേരിൽ 12 സെന്റും വാങ്ങി. സോളർ കേസ് അട്ടിമറിച്ചതിൽ എഡിജിപി അജിത്കുമാറിനു പങ്കുണ്ട്. എടവണ്ണക്കേസിൽ നിരപരാധിയെ കുടുക്കി.’’– അൻവർ ആരോപിച്ചു.