‘അതിനുശേഷം മീനൂട്ടിയുമായി എന്റെ കല്യാണം ഉറപ്പിച്ചു എന്നായി’; വിവാഹക്കാര്യം വീട്ടുകാർ തീരുമാനിക്കട്ടെയെന്ന് മാധവ്

0

മലയാളികൾക്ക് വളരെ സുപരിചിതനായ ആളാണ് മാധവ്. നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ ഇളയ മകൻ. അച്ഛന്റെയും ചേട്ടന്റെയും പാത പിന്തുടർന്ന് മാധവും അഭിനയരംഗത്തേക്ക് എത്തി. കുമ്മാട്ടിക്കളി എന്ന ഏറ്റവും പുതിയ ചിത്രം നടന്റേതായി തിയേറ്ററുകളിൽ റിലീസിന് ഒരുങ്ങുകയാണ്. നിരവധി തവണ താരത്തിന്റെ പേരിൽ ഗോസിപ്പുകൾ വന്നിട്ടുണ്ട്. വിവാഹ വാർത്തകളും പ്രണയ വാർത്തകളുമായിരുന്നു കൂടുതൽ. ഇപ്പോൾ ഇതാ അത്തരം വാർത്തകൾ പ്രചരിക്കാൻ ഇടയായ സാഹചര്യം പറയുകയാണ് മാധവ്.

സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് അഭിനയിച്ച ഏറ്റവും പുതിയ ചിത്രം കുമ്മാട്ടിക്കളി തീയേറ്ററിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രമോഷൻ തിരക്കിലാണ് മാധവ്. താരപുത്രന്റെ അഭിമുഖങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇപ്പോഴിതാ മാധവ് തന്റെ പേരിൽ പ്രചരിച്ച വിവാഹ വാർത്തകളെക്കുറിച്ച് തുറന്നുപറയുകയാണ്. ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മാധവ് ഇതേക്കുറിച്ച് തുറന്നുപറയുന്നത്. വിവാഹ വാർത്ത പ്രചരിക്കാനിടയായ സാഹചര്യം എന്താണെന്നായിരുന്നു അവതാരക ചോദിച്ചത്.

മാധവിന്റെ മറുപടി ഇങ്ങനെ

‘എന്റെ വിവാഹം നടത്താൻ പോകുന്ന വാർത്ത അല്ലേ, ഞാൻ ഈ നാട്ടിലെ ഒരു എലിജിബിൾ ബാച്ച്‌ലർ ആയിട്ടാണ് മാദ്ധ്യമങ്ങൾ കണ്ടിട്ടുള്ളതെന്ന് തോന്നുന്നു. ആദ്യം ഞാൻ അനുപമ പരമേശ്വരന്റെയൊപ്പം ഒരു ഫോട്ടോ ഇട്ടപ്പോൾ എനിക്ക് അനുപമയുമായി പ്രണയമാണെന്ന് പറഞ്ഞു. സിനിമയിൽ എന്റെ ഏറ്റവും നല്ല സുഹൃത്താണ് അനുപമ. സിനിമയിൽ ഒരുപാട് ഹെൽപ് ചെയ്തിട്ടുണ്ട്.

പിന്നെ മീനൂട്ടി, മീനാക്ഷിയായിട്ട് രണ്ട് ഫോട്ടോ, അല്ലെങ്കിൽ ദിലീപ് അങ്കിളായിട്ടും കാവ്യചേച്ചിയുമായിട്ട് ഫോട്ടോ ഇട്ടു. അതിനുശേഷം മീനൂട്ടിയുമായി എന്റെ കല്യാണം ഉറപ്പിച്ചു എന്ന വാർത്ത പോയി.

എന്റെ ലൈഫിൽ ഒരുപാട് സുഹൃത്തുക്കളുള്ള ആളല്ല ഞാൻ. എന്റെ ലൈഫിൽ ഏറ്റവും കോൺഫിഡന്റായിട്ടുള്ള ആളാണ് സെലിൻ. സെലിന്റെ പിറന്നാളിന് ഞാൻ ഒരു ആശംസ പങ്കുവച്ചു. എനിക്ക് ജെനുവിനായുള്ള ഫീലിംഗ്സാണ് ഞാൻ എക്സ്പ്രസ് ചെയ്തത്. അങ്ങനെ ഒരെണ്ണം ഇട്ടപ്പോഴേക്കും സുരേഷ് ഗോപിയുടെ മകന്റെ വിവാഹം ഉറപ്പിച്ചു എന്നായി.

എന്റെ വിവാഹക്കാര്യം വീട്ടുകാരൊന്ന് തീരുമാനിച്ചോട്ടെ. പിന്നെ പതുക്കെ നമുക്ക് അതിലോട്ട് എത്താം. എന്തെങ്കിലുമുണ്ടെങ്കിൽ ഞാൻ അറിയിച്ചോളാം. ഞാൻ ഇപ്പോൾ സിംഗിളാണ്. ഇപ്പോൾ കമ്മിറ്റഡാവാൻ താൽപര്യമില്ല. ഞാൻ എന്നെത്തന്നെ നോക്കി ഒന്ന് ജീവിച്ചു പോട്ടെ’- മാധവ് പറഞ്ഞു.

Leave a Reply