അമ്മയ്ക്ക് തലയും നട്ടെല്ലുമില്ല; അമ്മയ്‌ക്കെതിരെ രൂക്ഷപ്രതികരണവുമായി പത്മപ്രിയ

0

തിരുവനന്തപുരം: താര സംഘടന അമ്മയ്‌ക്കെതിരെ രൂക്ഷപ്രതികരണവുമായി നടി പത്മപ്രിയ. ഭാരവാഹികൾ കൂട്ടരാജിവച്ച താരസംഘടനയായ അമ്മയ്ക്ക് തലയും നട്ടെല്ലുമില്ലെന്നാണ് നടിയുടെ പ്രതികരണം.

നിരുത്തരവാദപരമായ നടപടിയാണ് അമ്മയിലെ ഭരണ സമിതിയുടെ രാജി. സിനിമയിൽ പവർ ഗ്രൂപ്പുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് നാലര വർഷം പുറത്ത് വിടാതിരുന്നതിന് സർക്കാർ മറുപടി പറയണം.

പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാൽ മാത്രം പോര. കമ്മിറ്റി ശുപാർശകളിൽ എന്ത് നടപടികൾ സ്വീകരിക്കുന്നുവെന്നതിൽ ഇപ്പോഴും വ്യക്തതയില്ലെന്നും പത്മപ്രിയ വ്യക്തമാക്കി.

Leave a Reply