സെക്രട്ടേറിയറ്റിൽ ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതി; ജയസൂര്യയുടെ ഹർജി തീർപ്പാക്കി ഹൈക്കോടതി

0

എറണാകുളം: ലൈംഗികാതിക്രമ കേസിൽ നടൻ ജയസൂര്യയുടെ ഹർജി തീർപ്പാക്കി ഹൈക്കോടതി. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ജയസൂര്യക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് തീർപ്പാക്കിയത്. ആലുവ സ്വദേശിനിയായ യുവതി നൽകിയ പീഡനാരോപണത്തിനെതിരെ ജയസൂര്യ സമർപ്പിച്ച ഹർജി പരിഗണിച്ച ഹൈക്കോടതി നടന് ജാമ്യം അനുവദിക്കുകയായിരുന്നു. നിലവിൽ രണ്ട് പീഡന പരാതികളാണ് താരത്തിനെതിരെയുള്ളത്.

സെക്രട്ടറിയേറ്റിലെ ഷൂട്ടിംഗിനിടെ നടൻ ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ജയസൂര്യക്കെതിരെ കേസെടുത്തത്. 2013ലാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് പരാതി. എന്നാൽ നടി, മൊഴി നൽകിയ ദിവസങ്ങളിൽ സെക്രട്ടേറിയറ്റിൽ സിനിമാ ചിത്രീകരണം നടന്നില്ലെന്ന് ജയസൂര്യയുടെ ഹർജിയിൽ പറയുന്നു.

സംഭവം നടന്ന സമയത്ത് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളായിരുന്നുവെന്നും താരം വ്യക്തമാക്കി. ഇത് പരിഗണിച്ച ഹൈക്കോടതി നടന് ജാമ്യം അനുവദിക്കുകയായിരുന്നു. സെക്ഷൻ 354എ, 354, 509 എന്നീ വകുപ്പുകളാണ് ജയസൂര്യക്കെതിരെ ചുമത്തിയത്.

Leave a Reply