വ്യക്തിപരമായി സന്തോഷമില്ല, രഞ്ജിത് പ്രിയപ്പെട്ട സുഹൃത്ത്; ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി അധികാരമേറ്റ് നടൻ പ്രേം കുമാർ

0

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയുടെ താത്കാലിക ചെയർമാനായി നടൻ പ്രേം കുമാർ അധികാരമേറ്റു. വ്യക്തിപരമായി സന്തോഷമില്ലെന്നും രഞ്ജിത് പ്രിയപ്പെട്ട സുഹൃത്താണെന്നും നടൻ  പ്രതികരിച്ചു.

ലൈംഗികാതിക്രമ പരാതിയെ തുടർന്ന് അന്വേഷണം നേരിടുന്ന സംവിധായകൻ ര‍ഞ്ജിത്ത് രാജിവെച്ചതോടെയാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാൻ സ്ഥാനം പ്രേംകുമാറിന് നൽകാൻ തീരുമാനമായത്.

വ്യക്തിപരമായി സന്തോഷമില്ല. രഞ്ജിത് പ്രിയപ്പെട്ട സുഹൃത്താണ്. അക്കാദമിയുടെ ജനാധിപത്യ സ്വഭാവം കാക്കും.

മലയാള സിനിമയിൽ സ്ത്രീകളുടെ സാന്നിധ്യം ഉറപ്പിക്കാൻ പരിശീലന പദ്ധതിയുടെ രണ്ടാം ഘട്ടം ഉടൻ ആരംഭിക്കും. സ്ത്രീ സൗഹൃദ തൊഴിലിടമായി സിനിമ മേഖലയെ മാറ്റുമെന്നും പ്രേംകുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു.

Leave a Reply