കണ്ണൂർ: മുഖ്യമന്ത്രിക്കെതിരെ പിവി അൻവർ നടത്തിയ ആരോപണങ്ങൾക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ കുത്തി സിപിഎം സൈബർ സംഘമായ പോരാളി ഷാജിയും. നേതാക്കൾ അല്ല പാർട്ടി. അണികൾ എതിരായാൽ പിന്നെ നേതാക്കൾക്ക് പുല്ലുവില ആയിരിക്കുമെന്നും സൈബർ അണികൾ തുറന്നടിച്ചു. തെറ്റുകൾ തിരുത്താനുള്ളതാണെന്നും മസിൽ പിടിച്ചു നിന്നത്കൊണ്ടായില്ലെന്നും പോസ്റ്റിൽ പറയുന്നു. ഒരു വടകര പോയിട്ട് ഇത് വരെ കിട്ടിയിട്ട് ഇല്ല എന്നിട്ട് അല്ലെ കേരളമെന്നും സൈബർ അണികൾ ചോദിക്കുന്നു.
പോസ്റ്റ് ഇങ്ങനെ
ബംഗാളിൽ 220 എം എൽ എ മാരും 32 എം പി മാരും ഉണ്ടായിരുന്നു സി പി ഐ എമ്മിന്.
ത്രിപുരയിൽ 50 ലധികം എം എൽ എ മാരും രണ്ടു എംപിമാരും .
ആ നേതാക്കളിൽ ഏതാണ്ട് എല്ലാവരും ഇപ്പോഴും സി പി ഐ എം തന്നെ. എന്നിട്ടും എങ്ങിനെ 48 ശതമാനം വോട്ടിൽ നിന്നും 6 ശതമാനത്തിലേക്ക് കൂപ്പുകുത്തി ???
നേതാക്കൾ അല്ല പാർട്ടി. അണികൾ എതിരായാൽ പിന്നെ നേതാക്കൾക്ക് പുല്ലുവില.
തെറ്റുകൾ തിരുത്താനുള്ളതാണ്. മസിൽ പിടിച്ചു നിന്നത്കൊണ്ടായില്ല.
കമൻ്റിൽ
ഒരു വടകര പോയിട്ട് ഇത് വരെ കിട്ടിയിട്ട് ഇല്ല എന്നിട്ട് അല്ലെ കേരളം