2550 കോടിയിലേറെ വിലയുള്ള സ്വർണ്ണക്കൊട്ടാരം; 1700-ലധികം മുറികളും; ഒരു ബോയിംഗ് 747 വിമാനവും സ്വകാര്യ മൃഗശാലയും സ്വന്തമായുള്ള ഒരു സുൽത്താൻ; സുൽത്താനെ കാണാൻ പ്രധാനമന്ത്രി ബ്രൂണെയിലേക്ക്…

0


ബ്രൂണെ സന്ദർശിക്കുന്ന ആദ്യത്തെ പ്രധാനമന്ത്രിയായി നരേന്ദ്രമോദി. അദ്ദേഹം ഇന്ന് ബ്രൂണെയിലെ ബന്ദർ സെരി ബെഗാവനിലെത്തി. നാല്പതു വർഷമായി ഇന്ത്യയ്ക്ക് ബ്രൂണെയുമായി നയതന്ത്രബന്ധമുണ്ട്. എന്നിരുന്നാലും മുൻ പ്രധാനമന്ത്രിമാരിൽ ആരും ബ്രൂണെ സന്ദർശിച്ചിട്ടില്ല. രണ്ടു രാജ്യങ്ങളുടെയും നയതന്ത്രബന്ധത്തിന്റെ 40ാം വാർഷികത്തിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. 2018ലെ റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായെത്തിയത് ബ്രൂണെ സുൽത്താനായിരുന്നു. ബ്രൂണെയുമായി ശക്തമായ വാണിജ്യ സാംസ്കാരിക ബന്ധം സ്ഥാപിക്കുക എന്നതാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യം.

പ്രധാനമന്ത്രിയുടെ സന്ദർശത്തിന് പിന്നാലെ ബ്രൂണെയെക്കുറിച്ച് വലിയ ചർച്ചകളാണ്
ആ​ഗോളതലത്തിൽ നടക്കുന്നത്. ബ്രൂണെയെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം ആദ്യം ചർച്ച ചെയ്യുന്നത് ധനികനായ സുൽത്താനെക്കുറിച്ചാണ്. ആയിരക്കണക്കിന് വാഹനങ്ങൾ സ്വന്തമായുള്ള സ്വർണ്ണം പൂശിയ കൊട്ടാരത്തിൽ താമസിക്കുന്ന ബ്രൂണെ സുൽത്താന്റെ കൗതുകരമായ ജീവിതം അറിയാം….

ബ്രൂണെയിലെ സുൽത്താനെകുറിച്ച് ..

77 കാരനായ ഹസ്സനൽ ബോൾകിയാണ് നിലവിലെ ബ്രൂണെ സുൽത്താൻ. 1967 ഒക്ടോബര്‍ 4-ന് പിതാവ് വിരമിച്ച ശേഷം, ഹസ്സനല്‍ രാജകുമാരന്‍ 29 മത് സുല്‍ത്താനായത്. 1980 വരെ ലോകത്തിലെ ഏറ്റവും വലിയ ധനികനായിരുന്നു അദ്ദേഹം. യുകെയിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതൽ കാലം ഭരിച്ച രണ്ടാമത്തെ രാജാവാണ് ഹസ്സനൽ ബോൾകിയ.

ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് അനുസരിച്ച്, ഹസ്സനല്‍ ബോള്‍കിയയ്‌ക്ക് 14,700 കോടിയിലധികം മൂല്യമുള്ള ആസ്തിയുണ്ട്, അദ്ദേഹത്തിന്റെ ഏറ്റവും വലിയ വരുമാന സ്രോതസ്സുകള്‍ എണ്ണ ശേഖരവും പ്രകൃതിവാതകവുമാണ്. സെലിബ്രിറ്റി നെറ്റ് വര്‍ത്തിന്റെ കണക്കനുസരിച്ച്, 30 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ലോകത്തിലെ ഏറ്റവും ധനികരായ രാജകുടുംബങ്ങളില്‍ ഒരാളാണ് ഹസ്സനല്‍ ബോള്‍കിയ.

ഇന്തോനേഷ്യ, മലേഷ്യ, വിയറ്റ്‌നാം, തായ്ലന്‍ഡ് എന്നിവയ്‌ക്ക് ശേഷം തെക്കുകിഴക്കന്‍ ഏഷ്യയിലെ അഞ്ചാമത്തെ പ്രധാന എണ്ണ ഉല്‍പ്പാദക രാജ്യമാണ് ബ്രൂണെ. അസംസ്‌കൃത എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും കയറ്റുമതി സുല്‍ത്താന്‍ ഹസ്സനല്‍ ബോള്‍കിയയെ ലോകത്തിലെ ഏറ്റവും സമ്പന്നരില്‍ ഒരാളാക്കി മാറ്റി.

ബോള്‍കിയയുടെ ഇസ്താന നൂറുല്‍ ഇമാന്‍ കൊട്ടാരത്തിന് 2550 കോടിയിലേറെ വിലയുണ്ട്. കൊട്ടാരത്തില്‍ 1700-ലധികം മുറികളും 257 കുളിമുറികളും അഞ്ച് നീന്തല്‍ക്കുളങ്ങളും ഉണ്ട്. ഈ കൊട്ടാരത്തിന്റെ താഴികക്കുടം 22 കാരറ്റ് സ്വർണ്ണം കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്. 110 ഗാരേജുകള്‍ക്ക് പുറമേ, 200 കുതിരകള്‍ക്ക് എയര്‍കണ്ടീഷന്‍ ചെയ്ത തൊഴുത്തുകളും ഉണ്ട്. ലോകത്തിലെ ഏറ്റവും വലിയ വാഹന ശേഖരം ബ്രൂണെയിലെ സുൽത്താൻ്റേതാണെന്നും പറയപ്പെടുന്നു. ഏകദേശം 600 റോൾസ് റോയ്‌സ് കാറുകളും 450 ഫെരാരികളും 380 ബെൻ്റ്‌ലികളും സുൽത്താൻ ഹാജി ഹസ്സനൽ ബോൾകിയയുടെ കൈവശമുണ്ട്. ഒരു ബോയിംഗ് 747 വിമാനവും സുൽത്താന് സ്വന്തമായുണ്ട്.

കൊട്ടാരത്തിന്റെ സ്വർണ്ണം പൂശിയ മുറികളും 1,500 പേർക്ക് ഒരേസമയം പ്രാർത്ഥിക്കാവുന്ന പള്ളിയും പ്രധാന ആകർഷണങ്ങളാണ്. ഈ മൃ​ഗശാലയിൽ 30 ബംഗാൾ കടുവകളും പലതരത്തിലുള്ള പക്ഷികളും ഉണ്ട്.

Leave a Reply