ഉറങ്ങിക്കിടന്ന യുവാവിന്റെ മൂക്കിലൂടെ കയറിയ പാറ്റ ശ്വാസനാളത്തിൽ കുടുങ്ങി; ആരോഗ്യനില ഗുരുതരാവസ്ഥയിലായി യുവാവ്

0

പാറ്റകൾ എന്ന് പറഞ്ഞാലേ ശല്യക്കാരാണ്. പ്രധാനമായും അടുക്കള,ടോയ്‌ലറ്റ് എന്നിവിടങ്ങളിൽ ആണ് ഇവയെ പ്രധാനമായും കാണുന്നത്. ആഹാര സാധനങ്ങളിലും പാത്രങ്ങളിലും ഒക്കെ കയറി ഇറങ്ങി നടക്കുക ഇതൊക്കെ പാറ്റയെ കൊണ്ടുള്ള ശല്യങ്ങളാണ്. എന്നാൽ, കഴിഞ്ഞ ദിവസം വളരെ അപ്രതീക്ഷിതമായ ഒരു സംഭവമാണ് ചൈനയിൽ ഉണ്ടായത്. ഉറങ്ങി കിടന്നിരുന്ന ഒരാളുടെ മൂക്കിൽ കയറിയ പാറ്റ ഇദ്ദേഹത്തിന്റെ ശ്വസനനാളത്തിൽ കുടുങ്ങി.58 -കാരനായ ഹൈക്കൗ എന്നയാൾക്കാണ് ഈ ദുരവസ്ഥയുണ്ടായത്.

മൂക്കിൽ കുടുങ്ങിപ്പോയ പാറ്റ ഇദ്ദേഹം ശ്വാസം എടുത്തപ്പോൾ അകത്തേക്ക് കയറിയതായിരിക്കാം എന്നാണ് ഡോക്ടർമാർ പറയുന്നത്. ഉറക്കത്തിനിടയിൽ അസ്വസ്ഥത തോന്നി ഹൈക്കൗ ഉണർന്നപ്പോൾ തൊണ്ടയ്ക്കുള്ളിലേക്ക് എന്തോ അരിച്ചിറങ്ങുന്നതുപോലെ ഇയാൾക്ക് അനുഭവപ്പെട്ടിരുന്നു. എന്നാൽ, പിന്നീട് അസ്വസ്ഥത തോന്നാതിരുന്നത് കൊണ്ട് അത് കാര്യമാക്കാതെ വീണ്ടും ഉറങ്ങി. പിറ്റേന്ന് ഉണർന്നപ്പോൾ വായിൽ നിന്നും അതിരൂക്ഷമായ ഒരു ഗന്ധം അനുഭവപ്പെട്ടു.തുടർന്ന് ദിവസം കഴിയുംതോറും അദ്ദേഹത്തിൻറെ ആരോഗ്യനില വഷളായി വന്നു. അതികഠിനമായ ചുമ അനുഭവപ്പെട്ടതോടെ മൂന്നു ദിവസങ്ങൾക്ക് ശേഷം ഇദ്ദേഹം ഡോക്ടറെ കാണാൻ തീരുമാനിച്ചു. തുടർന്ന് നടത്തിയ സിടി സ്കാനിലാണ് ശ്വസനനാളത്തിൽ കുടുങ്ങിയ നിലയിൽ പാറ്റയെ കണ്ടെത്തിയത്. തുടർന്ന് ഒരു മണിക്കൂര്‍ നീണ്ട മെഡിക്കൽ നടപടിക്രമങ്ങൾക്ക് ശേഷം അഴുകിയ അവസ്ഥയിലിരുന്ന പാറ്റയെ പുറത്തെടുത്തു. ഹൈക്കൗവിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

വൃത്തി ഹീനമായ പരിസരം പാറ്റകൾക്ക് വളരാൻ വഴിയൊരുക്കും.ഇത്തരമൊരു അനുഭവം തന്റെ ജീവിതത്തിൽ ആദ്യമാണെന്നാണ് മെഡിക്കൽ നടപടിക്രമങ്ങൾക്കു നേതൃത്വം കൊടുത്ത ഡോ. ലിംഗ് ലിംഗ് വെളിപ്പെടുത്തിയത്. ചെറിയ ശ്രദ്ധക്കുറവാണ് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുന്ന ഇത്തരം സംഭവങ്ങൾക്ക് പ്രധാന കാരണമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply