ശ്രീനഗര്‍: ഗ്രമങ്ങളെ സംരക്ഷിക്കുന്നതിനായി കശ്മീരിലെ ജനങ്ങള്‍ക്ക് പരിശീലനം നല്‍കി സൈന്യം. ഗ്രാമങ്ങളിലെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി വില്ലേജ് ഡിഫന്‍സ് ഗാര്‍ഡ് എന്ന പരിശീലന പരിപാടിക്കാണ് സൈന്യം തുടക്കം കുറിച്ചിരിക്കുന്നത്. കാശ്മീര്‍ പൊലീസുമായി സഹകരിച്ചാണ് സൈന്യം യുവാക്കള്‍ക്ക് പരിശീലനം നല്‍കുന്നത്.
ഓട്ടോമാറ്റിക് റൈഫിളുകള്‍, സ്‌ക്വാഡ് പോസ്റ്റ് ഡ്രില്ലുകള്‍ എന്നിവ ഉപയോഗിച്ച് ഭീകരരെ നേരിടുന്നതിനുള്ള പരിശീലനമാണ് നിലവില്‍ നടക്കുന്നത്. 600 പേരാണ് ആദ്യഘട്ട പരിശീലനത്തില്‍ പങ്കെടുക്കുന്നത്. കാശ്മീര്‍ പൊലീസിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് ഇത്തരമൊരു പരിശീലന പരിപാടിയ്ക്ക് സൈന്യം തുടക്കമിട്ടത്.
നുഴഞ്ഞുകയറുന്ന ഭീകരരെ നേരിടുന്നതിനായി യുവാക്കളെ സജ്ജമാക്കുന്നു. മേഖലയുടെ മൊത്തത്തിലുള്ള സുരക്ഷ ശക്തിപ്പെടുത്തികൊണ്ട് ഗ്രാമങ്ങളെ സുരക്ഷിതമാക്കുക എന്നതാണ് പരിപാടി ലക്ഷ്യമിടുന്നത്.
ഗ്രാമങ്ങളില്‍ തന്നെയാണ് പരിശീലനവും നടക്കുന്നത്. ഓരോ സംഘത്തിനും മൂന്ന് ദിവസത്തെ പരിശീലനമായിരിക്കും നല്‍കുക. അടുത്തിടെയുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് പരിപാടി. രജൗരിയില്‍ 500-ഓളം പേര്‍ക്കും ദോഡയില്‍ 90-ഓളം പേര്‍ക്കും പരിശീലനം നല്‍കിയിട്ടുണ്ട്.