100 മരണം, 400 പേർക്ക് പരിക്ക്; ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിലേക്ക് ആക്രണം കടുപ്പിച്ച് ഇസ്രായേൽ

0

ബെയ്‌റൂത്ത്: ലെബനനിൽ ഹിസ്ബുള്ള ശക്തികേന്ദ്രങ്ങളിൽ ആക്രമണങ്ങൾ ശക്തമാക്കി ഇസ്രായേൽ സൈന്യം. 300 ഹിസ്ബുള്ള ഒളിത്താവളങ്ങൾ കേന്ദ്രീകരിച്ച് തിങ്കളാഴ്ച നടത്തിയ വ്യോമാക്രമണത്തിൽ 100 പേർ കൊല്ലപ്പെടുകയും 400 പേർക്ക് പരിക്കേറ്റതായും അധികർ അറിയിച്ചു. മേഖലയിൽ ഒരു വർഷത്തോളമായി നടക്കുന്ന ഏറ്റുമുട്ടലിൽ ഏറ്റവും ഉയർന്ന പ്രതിദിന മരണനിരക്കാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.

കൂടുതൽ ആക്രമണങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ടെൽ അവീവിലെ സൈനിക ആസ്ഥാനത്ത് നിന്നും സൈനിക മേധാവി ലെഫ്റ്റനന്റ് ജനറൽ ഹെർസി ഹലേവി അനുമതി നൽകുന്ന ചിത്രങ്ങളും ഇസ്രായേൽ സൈന്യം പുറത്തുവിട്ടു. ലെബനനിലെ സിനായ് ഗ്രാമത്തിൽ ഐഡിഎഫ് ജെറ്റ് വിമാനങ്ങൾ വ്യോമാക്രമണം നടത്തുന്നതിന്റെ വീഡിയോയും നിരവധി മാദ്ധ്യമങ്ങൾ പുറത്തുവിട്ടിരുന്നു.

ഹിസ്ബുള്ള ശക്തികേന്ദ്രങ്ങളിൽ ആക്രമണങ്ങൾ ശക്തമാക്കുമെന്ന് ഇസ്രായേൽ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. അൽ-തയ്റി, ബിൻത് ജബെയിൽ, ഹനീൻ, സാവ്ത്തർ, നബാത്തിഹ്, ഷാര, ഹർബത്ത, ഹെർമൽ മേഖലകൾക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ ബോംബാക്രമണം കടുപ്പിക്കുമെന്നും അതിനാൽ ജനങ്ങൾ ഒഴിഞ്ഞു പോകണമെന്നും സൈന്യം അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം ഹിസ്ബുള്ള ശക്തികേന്ദ്രങ്ങളിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള എലൈറ്റ് റദ്‌വാൻ യൂണിറ്റിന്റെ തലവൻ ഇബ്രാഹിം അഖ്വിൽ കൊല്ലപ്പെട്ടുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.

Leave a Reply