കൊച്ചി:കൊച്ചിയിലെ കഞ്ചാവിന്റെ മൊത്ത വിതരണക്കാരൻ,21 കിലോയിലധികം കഞ്ചാവുമായി പിടിയിൽ.ഡാൻസാഫിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കായംകുളം സുഹൈൽ മൻസിൽ സുഹൈൽ (26) എന്നയാളെയാണ് ഡാൻസാഫും പാലാരിവട്ടം പോലീസും ചേർന്ന് പിടികൂടിയത് .പ്രതി കഞ്ചാവ് വില്പന നടത്തി എറണാകുളത്തെ പ്രമുഖ ഫ്ലാറ്റുകളിൽ താമസിച്ച് ആഡംബര ജീവിതം നയിച്ചു വരികയായിരുന്നു.കഴിഞ്ഞവർഷം കർണാടക രേഷ്വന്ത്പുര റെയിൽവേ സ്റ്റേഷനിൽ 30 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രതി കൂടിയാണ്.മുൻപ് പിടിച്ച കേസുകളിൽ നിന്നുള്ള വിവരം അനുസരിച്ച് കുറച്ചുനാളുകളായി ഇയാളുടെ നീക്കങ്ങൾ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു.പോലീസ് നീക്കം മനസ്സിലാക്കിയ ഇയാൾ ഫ്ലാറ്റിൽ നിന്നും താൽക്കാലികമായി മാറി പാലാരിവട്ടത്തുള്ള ഒരു ഹോട്ടലിൽ താമസിച്ചു ഇയാളുടെ കൈവശമുണ്ടായിരുന്ന കഞ്ചാവ് മറ്റൊരു ലോഡ്ജിൽ മുറിയെടുത്ത് വിൽപ്പന നടത്തുന്നതിന് ശ്രമിക്കുന്നതിനിടയാണ് പോലീസ് പിടികൂടിയത്.ബഹുമാനപ്പെട്ട എറണാകുളം കൊച്ചി സിറ്റി DCP (L/O) K S സുദർശൻ IPSന്റെ നിർദ്ദേശാനുസരണം എറണാകുളം നാർക്കോട്ടിക് സെൽ ACP K A അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും പാലാരിവട്ടം പോലീസും നടത്തിയ പരിശോധനയിലാണ് പ്രതിയിൽ നിന്നും കഞ്ചാവ് പിടികൂടിയത്.