കാലിലെ മുറിവിൽ പുഴുവരിച്ച നിലയിൽ: ഭേദമാകും മുൻപ് വയോധികയെ വീട്ടിലേക്ക് അയച്ച് ആശുപത്രി

0

മലപ്പുറം: പരിചരിക്കാൻ ആരുമില്ലാത്ത 68കാരിയെ രോഗം ഭേദമാകുന്നതിന് മുൻപ് വീട്ടിലേക്ക് അയച്ച് ആശുപത്രി അധികൃതർ. കരുളായി നിലംപതിയിലെ പ്രേമലീലയ്ക്കാണ് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ നിന്ന് ദുരനുഭവമുണ്ടായത്. കാലിൽ പുഴുവരിച്ച നിലയിൽ ഗുരുതരാവസ്ഥയിൽ വീട്ടിൽ കണ്ടെത്തിയ വൃദ്ധയെ നാട്ടുകാർ വീണ്ടും ആശുപത്രിയിലാക്കി.‌‌

പ്രേമലീല ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഇവരെ വീട്ടിലേക്ക് അയച്ചതെന്നാണ് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുള്ള വിശദീകരണം. മന്ത് രോഗം ബാധിച്ച് കാലില്‍ ഗുരുതരമായ മുറിവുകളുണ്ട്. കൂടാതെ കിടപ്പു രോഗിയായിരുന്ന അവരുടെ ശരീരത്തിന്റെ പലഭാഗത്തും പൊട്ടിയിട്ടുണ്ട്. ഇവിടെയെല്ലാം പഴുത്ത് പുഴുവരിച്ച നിലയിലാണ്. ഈ അവസ്ഥയിലാണ് ആശുപത്രിയിൽ നിന്ന് ഇവരെ ഡിസ്ചാർജ് ചെയ്യുന്നത്.ദാരുണമായ അവസ്ഥയില്‍ ഇവരെ കണ്ട നാട്ടുകാര്‍ പാലിയേറ്റീവ് കെയറില്‍ അറിയിക്കുകയായിരുന്നു. പാലിയേറ്റീവ് കെയര്‍ ജീവനക്കാരാണ് പ്രേമലീലയെ കുളിപ്പിച്ച് വൃത്തിയാക്കി ആശുപത്രിയിലേക്ക് മാറ്റിയത്. മൃഗസംരക്ഷണ വകുപ്പില്‍ നിന്ന് ക്ലാസ് ഫോര്‍ ജീവനക്കാരിയായി വിരമിച്ചവരാണ് പ്രേമലീല. കോവിഡ് കാലത്ത് ഭര്‍ത്താവ് മരിച്ചതോടെ ഒറ്റപ്പെടുകയായിരുന്നു.

Leave a Reply