സിംഗപൂര്‍ കമ്പനി ഇടപാട് നടത്തിയവരുടെ പേര് വിവരങ്ങള്‍ പുറത്ത് വിടുമോ?; സെബി മേധാവിക്കെതിരെ വീണ്ടും ഹിന്‍ഡന്‍ബര്‍ഗ്

0

ന്യൂഡല്‍ഹി: സെബി മേധാവി മാധബി പുരി ബുച്ചിനെതിരെ വീണ്ടും ഹിന്‍ഡന്‍ബര്‍ഡ്. ഏത് അന്വേഷണത്തെയും നേരിടാന്‍ മാധബി തയ്യാറാകുമോയെന്ന് ഹിന്‍ഡന്‍ബര്‍ഗ് ചോദിച്ചു. ഭര്‍ത്താവിന്റെ ഇടപാടുകാരില്‍ സെബിയുടെ ചുമതലയുള്ളവരും ഉള്‍പ്പെടുന്നുണ്ടോ?. സിംഗപൂര്‍ കമ്പനി ഇടപാട് നടത്തിയവരുടെ പേര് വിവരങ്ങള്‍ പുറത്ത് വിടുമോ?. റിപ്പോര്‍ട്ടിലെ വാദങ്ങളെ മാധബിയുടെ വിശദീകരണം സാധൂകരിക്കുന്നു എന്നും ഹിന്‍ഡന്‍ബര്‍ഗ് പറയുന്നു.ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടിനോടുള്ള സെബി ചെയര്‍പേഴ്സണ്‍ മാധബി ബുച്ചിന്റെ പ്രതികരണം കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. കമ്പനിയുടെ ഓഫ്ഷോര്‍ ഫണ്ടുകളില്‍ ബുച്ചിന് ഓഹരിയുണ്ടായിരുന്നതിനാല്‍ അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങള്‍ ബുച്ചിന്റെ നേതൃത്വത്തിലുള്ള മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി കൃത്യമായി അന്വേഷിച്ചില്ല. ഇക്കാര്യത്തില്‍ സെബി മേധാവിയുടെ ഭാഗത്ത് നിന്ന് ”വലിയ താല്‍പ്പര്യ വൈരുദ്ധ്യം” ഉണ്ടായതായും ഹിന്‍ഡന്‍ബര്‍ഗ് ആരോപിച്ചു.

ഹിൻഡൻബർഗിന്‍റെ ആരോപണങ്ങൾ തള്ളി സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) രംഗത്തെത്തിയിരുന്നു. അദാനി ഗ്രൂപ്പിനെതിരായ അന്വേഷണത്തിൽ ഒരു വീഴ്ചയും വരുത്തിയിട്ടില്ല. 24 ആക്ഷേപങ്ങളിൽ 23ലും അന്വേഷണം നടത്തി. ഒന്നിൽ നടപടി ഉടൻ പൂർത്തിയാകുമെന്നും സെബി വ്യക്തമാക്കി.ഹിൻഡൻ ബർഗ് ആരോപണങ്ങൾ ചെയർ പേഴ്സൻ മാധബി പുരി ബുച്ച് നിഷേധിച്ചതായും സെബി കൂട്ടിച്ചേർത്തു.

മാധവി ബുച്ചിനും ഭർത്താവിനും മൗറീഷ്യസിലും ബർമുഡയിലും നിക്ഷേപമുണ്ടെന്നാണ് ഹിൻഡൻ ബർഗ് ആരോപണം. അദാനിക്കെതിരായ അന്വേഷണം സെബി മന്ദഗതിയിലാക്കിയതിന് പിന്നിൽ ഈ ബന്ധമെന്നും ഹിൻഡൻ ബർഗ് റിപ്പോർട്ടിലുണ്ട്. ആരോപണങ്ങൾ നിഷേധിച്ച മാധബി ബുച്ച്, തന്റെ ജീവിതവും സാമ്പത്തിക ഇടപെടലുകളും തുറന്ന പുസ്തകമാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.

Leave a Reply