ജീവിതകാലം മുഴുവന്‍ പ്രതിപക്ഷത്തിരിക്കേണ്ടിവരും; രാഹുലിനോട് കങ്കണ റണാവത്ത്

0

ന്യൂഡല്‍ഹി: ഹിഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ പിന്തുണച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി എംപി കങ്കണ റണാവത്ത്. ഇന്ത്യയുടെ സുരക്ഷയെയും സമ്പദ് വ്യവസ്ഥയെയും അസ്ഥിരപ്പെടുത്താനാണ് രാഹുല്‍ ശ്രമിക്കുന്നതെന്ന് കങ്കണ പറഞ്ഞു. റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സെബിയുടെ വിശ്വാസ്യത പൂര്‍ണമായി തകര്‍ന്നെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.

‘രാഹുല്‍ ഗാന്ധി അപകടകാരിയും വിനാശകാരിയുമാണ്. പ്രധാനമന്ത്രിയാകാന്‍ കഴിയുന്നില്ലെങ്കില്‍ ഈ രാജ്യം നശിപ്പിക്കാമെന്നതാണ് അദ്ദേഹത്തിന്റെ അജണ്ട. ഈ രാജ്യത്തിലെ ജനങ്ങള്‍ ഒരിക്കലും താങ്കളെ അവരുടെ നേതാവാക്കില്ലെന്നും ജീവിതകാലം മുഴുവന്‍ പ്രതിപക്ഷത്തിരിക്കാന്‍ രാഹൂല്‍ തയ്യാറായിക്കൊളളു’വെന്നും കങ്കണ എക്‌സില്‍ കുറിച്ചു.

ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ സെബിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്തുവന്നിരുന്നു. സെബിയുടെ വിശ്വാസ്യത പൂര്‍ണ്ണമായും തകര്‍ന്നുവെന്ന് വിമര്‍ശിച്ച രാഹുല്‍, എന്തുകൊണ്ട് സെബി ചെയര്‍പേഴ്‌സണ്‍ രാജി വയ്ക്കുന്നില്ലെന്നും ചോദിച്ചു. സംയുക്ത പാര്‍ലമെന്ററി അന്വേഷണത്തോട് സര്‍ക്കാര്‍ ഇതുവരെ പ്രതികരിക്കാത്തത് എന്തുകൊണ്ടെന്ന് വ്യക്തമായെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അദാനിക്കും മാധബി പുരി ബുച്ചിനുമെതിരെ ജെപിസി അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.സെബി ചെയര്‍പേഴ്സണ്‍ മാധബി ബുച്ചിനും അവരുടെ ഭര്‍ത്താവിനും അദാനി പണമിടപാട് അഴിമതിയില്‍ ഉള്‍പ്പെട്ട വിദേശ സ്ഥാപനങ്ങളില്‍ ഓഹരിയുണ്ടെന്നാണ് ഹിന്‍ഡന്‍ ബര്‍ഗ് കണ്ടെത്തല്‍. സെബിയിലെ മാധബിയുടെ നിയമത്തിലടക്കം സംശയങ്ങള്‍ ഉയരുമ്പോള്‍ സംയുക്ത പാര്‍ലമെന്ററി സമിതി രൂപീകരിച്ച് മുഴുവന്‍ ഇടപാടുകളിലും അന്വേഷണം വേണമെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്.

Leave a Reply