‘ദശരഥം’ വീണ്ടും എത്തുമോ തീയറ്ററുകളില്‍? സിബി മലയില്‍ പറയുന്നു

0

മലയാള സിനിമയില്‍ ഇതു റീ-റിലീസുകളുടെ കാലമാണ്. സിബിമലയില്‍ – മോഹന്‍ലാല്‍ ചിത്രമായ ദേവദൂതന്‍ വീണ്ടും തീയറ്റുകളില്‍ എത്തിയതിനു പിന്നാലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ മണിച്ചിത്രത്താഴ് റീ റിലീസിന്റെ ട്രെയ്‌ലറും സോഷ്യല്‍ മീഡിയയില്‍ തരംഗമായി. ഈ പശ്ചാത്തലത്തില്‍, തന്റെ പഴയ ചിത്രമായ ദശരഥത്തിന്റെ റി റിലീസ് സാധ്യതകളെക്കുറിച്ചു പറയുകയാണ്, സംവിധായകന്‍ സിബി മലയില്‍.

”ദശരഥത്തിന് വലിയ റീ റിലീസ് സാധ്യതയാണുള്ളത്. എന്നാല്‍ അത് എത്രത്തോളം യാഥാര്‍ഥ്യമാക്കാനാവും എന്നതില്‍ ഉറപ്പില്ല. അതിന്റെ ഒറിജിനല്‍ പ്രിന്റ് എവിടെയാണെന്നു കണ്ടെത്താനാവുമോയെന്നറിയില്ല. മാത്രമല്ല, ദശരഥം മോണോ സൗണ്ട് ട്രാക്കിലാണ് ചെയ്തത്. അതിപ്പോള്‍ വീണ്ടും തീയറ്റുകളില്‍ റിലീസ് ചെയ്യുകയെന്നത് വെല്ലുവിളിയാവും.”- ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസുമായുള്ള അഭിമുഖത്തില്‍ സിബി മലയില്‍ പറഞ്ഞു.1989ല്‍ പുറത്തിറങ്ങിയ ദശരഥത്തിനു തുടക്കത്തില്‍ തണുത്ത പ്രതികരമായിരുന്നു തീയറ്റുകളില്‍ ലഭിച്ചത്. എന്നാല്‍ പിന്നീട് ഇതൊരു കള്‍ട്ട് ഫിലിം ആയി മാറി. ടെലിവിഷനില്‍ കണ്ട ഒട്ടേറെപ്പേര്‍ മികച്ച മലയാളം സിനിമയുടെ പട്ടികയില്‍ ദശരഥത്തെ ഉള്‍പ്പെടുത്തുകയും ചെയ്തു.ലോഹിതദാസ് രചന നിര്‍വഹിച്ച ദശരഥത്തില്‍ മോഹന്‍ലാലാണ് പ്രധാന വേഷത്തില്‍ എത്തിയത്. രേഖ, മുരളി തുടങ്ങിയവരായിരുന്നു മറ്റു മുഖ്യ വേഷങ്ങളില്‍.

Leave a Reply