‘ഇതിൽ ഏതായിരുന്നു 2023ലെ ജനപ്രിയ ചിത്രം?’; ആടുജീവിതത്തിന് അവാർഡ് നൽകിയതിനെതിരെ ഷിബു സുശീലൻ

0

സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനെതിരെ ഗുരുതര ആരോപണവുമായി നിർമാതാവ് ഷിബു സുശീലൻ. ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരം ആടുജീവിതത്തിന് കൊടുത്തതിന് എതിരെയാണ് വിമർശനം. 2024ൽ ഇറങ്ങിയ ചിത്രത്തിനെ എന്തുകൊണ്ട് 2023ലെ പട്ടികയിൽ പരിഗണിച്ചുവെന്ന് ഷിബു സുശീലൻ ചോദിക്കുന്നു.

2023ലെ ജനപ്രിയ ചിത്രം ഇതിൽ ഏതായിരുന്നു..2024ൽ ഇറങ്ങിയ ചിത്രം ആയിരുന്നോ? വിവരക്കേട് അടിവരയിട്ട് പറയരുത്…- എന്നാണ് ഷിബു സുശീലൻ കുറിച്ചത്. 2018സിനിമയുടേയും ആടുജീവിതത്തിന്റേയും പോസ്റ്റർ പങ്കുവച്ചുകൊണ്ടായിരുന്നു കുറിപ്പ്.

പിന്നാലെ നിരവധി പേരാണ് ഷിബു സുശീലന്റെ നിലപാടിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തുന്നത്. ചെയ്യുന്ന വർഷം എല്ലാത്തിനും മാനദണ്ഡമാക്കുന്നതിന്റെ പ്രശ്നമാണ് ഇത് എന്നാണ് ഒരാൾ കുറിച്ചത്. ഫോഗട്ടിനെ അയോഗ്യയാക്കിയ പോലെ എന്നായിരുന്നു മറ്റൊരാളുടെ കുറിപ്പ്.ജനപ്രീതിയും കലാമേന്മയുമുള്ള ചിത്രത്തിനുള്ള അവാർഡ് ആണ് ആടുജീവിതം സ്വന്തമാക്കിയത്. ഒരു സാഹിത്യകൃതിയുടെ ചലച്ചിത്രാവിഷ്‌കാരം വെല്ലുവിളികൾ നിറഞ്ഞതായിരുന്നിട്ടും കലാമൂല്യവും സാങ്കേതികത്തികവും നിലനിർത്തിക്കൊണ്ട് പ്രേക്ഷക പ്രീതി നേടിയെടുത്തതിനാണ് ആടുജീവിതം പുരസ്‌കാരത്തിന് അർഹമായത്. മികച്ച ജനപ്രിയ ചിത്രത്തിനുള്ള അവാർഡ് ഉൾപ്പടെ ഒൻപത് പുരസ്കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്.

Leave a Reply