നടൻ ഇടവേള ബാബുവിനൊപ്പമുള്ള വിഡിയോ വൈറലായതിനു പിന്നാലെ പ്രതികരണവുമായി നടി ശാലിൻ സോയ. വർഷങ്ങൾക്ക് മുൻപ് ഒരു സിനിമയുടെ ഷൂട്ടിങ്ങിനിടെ ചെയ്ത വിഡിയോ ആണ് ഇതെന്നാണ് താരം പറയുന്നത്. പഴയ വിഡിയോ കുത്തിപ്പൊക്കി തന്നെ മോശക്കാരിയാക്കുകയാണ്. സൈബർ ലോകം ക്രൂരമാണെന്നും ശാലിൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
മഞ്ഞ മഞ്ഞ ബൾബുകൾ എന്ന പാട്ടിനൊപ്പമാണ് ശാലിന്റെ വിഡിയോ. ആ പാട്ടിൽ ബാബുവേട്ട എന്ന് പറയുന്ന വരിയുണ്ട്. അതുകൊണ്ടാണ് തമാശയ്ക്ക് ഇടവേള ബാബുവിനൊപ്പം വിഡിയോ ചെയ്തത് എന്നാണ് ശാലിൻ പറയുന്നത്. ഇതിൽ പ്രതികരിക്കാൻ നിന്നാണ് താൻ വീണ്ടും ട്രോൾ ചെയ്യപ്പെടുമെന്നും താരം കുറിച്ചു.
‘ഞാൻ എന്താണ് പറയേണ്ടത് ? വർഷങ്ങൾക്കു മുൻപ് ഒരു സിനിമയുടെ ചിത്രീകരണത്തിനിടയിൽ ചെയ്ത ടിക് ടോക് വിഡിയോ ആയിരുന്നു അത്. അന്ന് ഈ പാട്ട് വൈറൽ ആയിരുന്നു. അപ്പോൾ ആ പാട്ടിൽ പേരുള്ള ഇടവേള ബാബുവിന്റെ കൂടെ വിഡിയോ ചെയ്താൽ നന്നായിരിക്കും എന്ന് കരുതിയാണ് അതു ചെയ്തത്. ഇത്രയും കാലത്തിനുശേഷം ആ പഴയ വിഡിയോ കുത്തിപ്പൊക്കി എന്നെ മോശക്കാരിയാക്കുന്നത് സൈബർ ബുള്ളിയിങ്ങിന്റെ മറ്റൊരു തലമാണ്. നിങ്ങൾ പറയു, ഞാൻ എന്താണ് ചെയ്യേണ്ടത്? ഞാൻ അതിനൊരു വിശദീകരണം തന്നാൽ പിന്നെയും ട്രോളുകൾ ഉണ്ടാകില്ലേ. സൈബർ ലോകം ക്രൂരമാണെന്ന് എനിക്കറിയാം. പേരില്ലാത്ത ഈ സൈബർ ഭീഷണിക്കാരാണ് പ്രതിസ്ഥാനത്ത്. ഞാൻ അവരെ വെറുക്കുന്നു.’- ശാലിൻ സോയ പറഞ്ഞു.ഒമർ ലുലു സംവിധാനം ചെയ്ത ധമാക്ക എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് വിഡിയോ ശാലിൻ ഷൂട്ട് ചെയ്തത്. ഹേമാ കമ്മിറ്റി റിപ്പോർട്ട് വലിയ ചർച്ചകൾക്ക് വഴി തുറന്നതിനു പിന്നാലെയാണ് ഈ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. നിരവധി പേരാണ് പോസ്റ്റിനു താഴെ നടിക്ക് പിന്തുണയുമായി രംഗത്തെത്തിയത്.
Home entertainment ‘ഞാൻ എന്താണ് പറയേണ്ടത്? പഴയ വിഡിയോ കുത്തിപ്പൊക്കി എന്നെ മോശക്കാരിയാക്കുന്നു’: ശാലിൻ സോയ