വയനാട് ഉരുള്‍പൊട്ടല്‍; ഇത്തവണ തൃശൂരില്‍ ‘പുലി’ ഇറങ്ങില്ല

0

തൃശൂര്‍: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പുലിക്കളി അടക്കമുള്ള തൃശൂര്‍ കോര്‍പ്പറേഷന്‍ എല്ലാ ഓണാഘോഷങ്ങളും ഒഴിവാക്കിയതായി മേയര്‍ എംകെ വര്‍ഗീസ്. മേയറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കക്ഷിനേതാക്കളുടെ യോഗ തീരുമാനപ്രകാരമാണ് കോര്‍പ്പറേഷന്‍തല ഓണാഘോഷം, ഡിവിഷന്‍ തല ഓണാഘോഷം, കുമ്മാട്ടി, പുലിക്കളി ഉള്‍പ്പെടെയുള്ള ഓണാഘോഷങ്ങള്‍ ഒഴിവാക്കുന്നതിന് തീരുമാനിച്ചത്.

വയനാട് ദുരന്തത്തില്‍ മരണപെട്ടവര്‍ക്കുള്ള ആദര സൂചകമായി കോര്‍പ്പറേഷന്‍ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും ഓണാഘോഷപരിപാടികളുടെ ഭാരവാഹിത്വത്തില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കണെമെന്ന് മേയര്‍ അഭ്യര്‍ത്ഥിച്ചു.ഈ വര്‍ഷം സെപ്റ്റംബര്‍ 18നായിരുന്നു പുലിക്കളി നടക്കേണ്ടിയിരുന്നത്. സെപ്റ്റംബര്‍ 16,17 തീയതികളിലായിരുന്നു കുമ്മാട്ടിക്കളിയും നടക്കേണ്ടിയിരുന്നത്. പുലികളിക്കും കുമ്മാട്ടിക്കളിയ്ക്കുമുള്ള ഒരുക്കങ്ങളെല്ലാം നടത്തിയിരുന്നു. വര്‍ഷംതോറം നടക്കാറുള്ള പുലിക്കളി കാണാനായി വിവിധയിടങ്ങളില്‍ നിന്നുള്ള പതിനായിരങ്ങളാണ് എത്താറുള്ളത്. തൃശൂര്‍ റൗണ്ടിലാണ് പുലിക്കളി നടക്കാറുള്ളത്.

Leave a Reply