തിരുവനന്തപുരം: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ രേഖകളും സര്‍ട്ടിഫിക്കറ്റുകളും നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ‘സര്‍ട്ടിഫിക്കറ്റ് വീണ്ടെടുക്കല്‍ ക്യാംപയിന്‍’ നടത്തും. സംസ്ഥാന ഐ.റ്റി. മിഷന്റെ നേതൃത്വത്തിലാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. 12 ക്യാമ്പുകളാണ് ഇത്തരത്തില്‍ വയനാട്ടില്‍ പ്രവര്‍ത്തിക്കുക.
റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, ഹെല്‍ത്ത് കാര്‍ഡ്, യൂഡിഐഡി കാര്‍ഡ്, വിവിധ വകുപ്പുകള്‍ നേരത്തെ നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ക്യാമ്പുകളില്‍ നേരിട്ട് ലഭിക്കും. കൂടുതല്‍ പ്രോസസ്സിംഗ് സമയം ആവശ്യമുള്ളവ ക്യാംപുകള്‍ കഴിഞ്ഞ് പിന്നീട് ലഭ്യമാക്കും. ബിഎസ്എന്‍എല്‍, കെഎസ്ഇബി, അക്ഷയ തുടങ്ങിയ സര്‍ക്കാര്‍ സംവിധാനങ്ങളും യജ്ഞത്തില്‍ പങ്കാളികളാകും.