കണ്ണൂര്‍: വൃത്തിഹീനമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ഭക്ഷ്യസ്ഥാപനം പൂട്ടിച്ച് കണ്ണൂര്‍ കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍.പ്രദേശത്ത് മഞ്ഞപ്പിത്ത കേസുകള്‍ പടര്‍ന്നതോടെയാണ് ആരോഗ്യവിഭാഗം പരിശോധന നടത്തിയത്.
കണ്ണൂര്‍ ടൗണിലുള്‍പ്പെടെ മഞ്ഞപ്പിത്തം,ഡെങ്കിപ്പനി, മലമ്പനി തുടങ്ങിയ കൊതുക് ജന്യ രോഗം, കോളറ എന്നിവ വ്യാപകമായതിനെ തുടര്‍ന്നാണ് ഹോട്ടലുകളിലും ചായക്കടകളിലും തട്ടുകടകളിലും രാപകല്‍ പരിശോധന നടത്തിയത്. നഗരത്തിലെ മുനീശ്വരന്‍ കോവിലിന് മുന്‍പിലെ സി. സുലോചനയുടെ പേരിലുള്ള മില്‍മ ബൂത്ത് കണ്ണൂര്‍ കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ അടച്ചു പൂട്ടിച്ചു.ഹോട്ടലുകള്‍, ലോഡ്ജുകള്‍, ആശുപത്രികള്‍എന്നിവിടങ്ങളിലെ വാട്ടര്‍ ടാങ്കുകളില്‍ആരോഗ്യവിഭാഗം പരിശോധന നടത്തി. ചിലയിടങ്ങളില്‍ വാട്ടര്‍ ടാങ്ക് ക്ലീന്‍ ചെയ്യാത്ത നിലയിലും, വാട്ടര്‍ ടാങ്കുകള്‍ മൂടി വെക്കാത്ത നിലയിലും കണ്ടെത്തി. ഇത്തരം സ്ഥാപനത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം. സുധീര്‍ ബാബു, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സി. ആര്‍. സന്തോഷ് കുമാര്‍, എ. വി. ജൂന റാണി എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.