കൊച്ചി : കൊച്ചി വിപിഎസ് ലേക്‌ഷോർ ആശുപത്രിയിൽ രാജ്യത്തിൻറെ 78ആമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ചെയർമാൻ ഡോ. ഷംഷീർ വയലിൽ പതാക ഉയർത്തി. മാനേജിംഗ് ഡയറക്ടർ എസ് കെ അബ്ദുള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ ആശുപത്രി ജീവനക്കാരും സന്ദർശകരും പങ്കാളികളായി. എല്ലാവരും ചേർന്ന് ദേശീയഗാനം ആലപിക്കുകയും സല്യൂട്ട് നൽകുകയും ചെയ്തു. തുടർന്ന് ഡോ. ഷംഷീർ വയലിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകി.