തെന്നിന്ത്യൻ സിനിമ പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് രജിനികാന്തിന്റെ വേട്ടയ്യൻ. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകളും പ്രേക്ഷകർക്ക് നൽകുന്ന പ്രതീക്ഷയും വളരെ വലുതാണ്. ജയ് ഭീം എന്ന ചിത്രത്തിന് ശേഷം ടി.ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മഞ്ജു വാര്യരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിൽ രജിനികാന്തിന്റെ ഭാര്യയുടെ വേഷമാണ് തനിക്കെന്ന് മഞ്ജു വാര്യർ പറഞ്ഞു.
മഞ്ജു വാര്യർ പ്രധാന വേഷത്തിലെത്തുന്ന ഫൂട്ടേജ് എന്ന ചിത്രത്തിന്റെ പ്രൊമോഷനിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. “രജിനി സാറിനൊപ്പം ഇത് ആദ്യമായാണ് ഞാനൊരു സിനിമയിൽ അഭിനയിക്കുന്നത്. അതുപോലെ ജയ് ഭീമിന് ശേഷം ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അങ്ങനെ മികച്ച ഒരു കോമ്പിനേഷനാണ്. അതൊരു നല്ല സിനിമയാണ്.
സിനിമയിൽ രജിനി സാറിന്റെ ഭാര്യയുടെ കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിക്കുന്നത്”- മഞ്ജു വാര്യർ പറഞ്ഞു. തമിഴിൽ ധനുഷിനൊപ്പം അസുരനിലും അജിത്തിനൊപ്പം തുനിവിലും മഞ്ജു വാര്യർ അഭിനയിച്ചിരുന്നു.വിജയ് സേതുപതി നായകനാകുന്ന വിടുതലൈ പാർട്ട് 2 വിലും മഞ്ജു വാര്യരാണ് നായിക. ഒക്ടോബർ 10നാണ് വേട്ടയ്യൻ റിലീസ് ചെയ്യുക. അതേസമയം വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിന് തുടർന്ന് മഞ്ജു വാര്യരുടെ ഫൂട്ടേജ് എന്ന ചിത്രത്തിന്റെ റിലീസ് മാറ്റി. ഓഗസ്റ്റ് രണ്ടിനാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്.
Home entertainment ‘മികച്ച കോമ്പിനേഷനാണ് വേട്ടയ്യൻ; ചിത്രത്തിൽ ഞാനെത്തുക രജിനി സാറിന്റെ ഭാര്യയായി’; മഞ്ജു വാര്യർ