കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് ശേഷം സിനിമ മേഖലയിലെ കൂടുതല്‍ ചൂഷണങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ സ്ത്രീ കൂട്ടായ്മയായ ഡബ്ല്യുസിസിയുടെ കുറിപ്പ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ.
‘മാറ്റം അനിവാര്യം’ എന്ന ഹാഷ് ടാഗോടെ ഡബ്ല്യുസിസി പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. ‘നോ’ എന്ന് പറയാനുള്ള പ്രിവിലേജോ സാഹചര്യമോ ഇല്ലാത്ത സ്ത്രീകളോട്- അത് നിങ്ങളുടെ തെറ്റല്ല. അതെല്ലാം ഉള്ള സ്ത്രീകളോട്- സുരക്ഷിതമായ തൊഴില്‍ ഇടം നമുക്ക് ഒരുമിച്ച് സൃഷ്ടിക്കാം ‘- ഇതായിരുന്നു ഡബ്ല്യുസിസി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പ്.ഡബ്ല്യുസിസി പോസ്റ്റിണെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തുവന്നു. സിനിമയിലെ വിവേചനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കുമെതിരെ ശബ്ദമുയര്‍ത്തിയ ഡബ്ല്യുസിസിയുടെ നിവേദനത്തെ തുടര്‍ന്നാണ് 2017ല്‍ സര്‍ക്കാര്‍ ജസ്റ്റിസ് ഹേമ കമ്മിറ്റിയെ നിയോഗിച്ചത്. കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ സിനിമയിലെ ലൈംഗിക ചൂഷണങ്ങള്‍ക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വന്നിരിക്കുകയാണ്.
ആരോപണങ്ങളില്‍ അന്വേഷണത്തിനായി സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുകയാണ്. നാല് വനിതാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഏഴംഗ അന്വേഷണ സംഘത്തെയാണ് പ്രാഥമിക അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്.