നടി അമല പോളിനൊപ്പമുള്ള മനോഹരമായ ചിത്രങ്ങള്‍ പങ്കുവെച്ച് ഭര്‍ത്താവ് ജഗദ്. ആദ്യമായി കണ്ടുമുട്ടിയ ദിവസത്തിന്റെ വാര്‍ഷികവും മകന്‍ ഇളൈയുടെ രണ്ടാം മാസവും ഒരുമിച്ച് ആഘോഷമാക്കിയതിന്റെ ചിത്രങ്ങളാണ് ജഗദ് പോസ്റ്റ് ചെയ്തത്.
കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലായിരുന്നു ആഘോഷം. വാര്‍ഷികാഘോഷത്തിന്റെ കേക്കിന്റെ ചിത്രവും ജഗദ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘മൈ ബോയ്സ്’ എന്ന ക്യാപ്ഷനോടെ കുഞ്ഞിന്റേയും ജഗദിന്റേയും ചിത്രം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി അമലയും പങ്കുവെച്ചിട്ടുണ്ട്.കഴിഞ്ഞ നവംബറിലായിരുന്നു അമലയുടേയും ജഗദ് ദേശായിയുടേയും വിവാഹം. ജൂണില്‍ ഇരുവര്‍ക്കും കുഞ്ഞ് ജനിക്കുകയും ചെയ്തു. ടൂറിസം-ഹോസ്പിറ്റാലിറ്റി മേഖലയില്‍ ജോലി ചെയ്യുന്ന ജഗദ് ഗുജറാത്ത് സ്വദേശിയാണ്. നിലവില്‍ നോര്‍ത്ത് ഗോവയിലെ ആഡംബര ഹോംസ്റ്റേയുടെ ഹെഡ് ഓഫ് സെയില്‍സ് ആയാണ് ജോലി ചെയ്യുന്നത്.
Home entertainment ആദ്യം കണ്ട ദിവസത്തിന്റെ ഓര്‍മയ്ക്ക്; അമല പോളിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ്