വിനേഷ് ഫോഗട്ടിന് വേണ്ടി മൂന്ന് മണിക്കൂര്‍ വാദം; വിധി ഒളിംപിക്‌സ് സമാപനത്തിന് മുമ്പ്

0

പാരിസ്: ഭാരപരിശോധനയില്‍ 100 ഗ്രാം അധികം വന്നതിനെത്തുടര്‍ന്ന് ഒളിംപിക്സില്‍നിന്ന് അയോഗ്യയാക്കിയ നടപടിക്കെതിരെ ഗുസ്തി താരം വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീലില്‍ രാജ്യാന്തര കായിക കോടതിയില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി. സമാപന ചടങ്ങിന് മുമ്പ് വിധി വന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് മണിക്കൂറാണ് വിനേഷിന് വേണ്ടിയുള്ള വാദം നടന്നത്. അപ്പീലില്‍ അനുകൂലമായ തീരുമാനമുണ്ടായേക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ വ്യക്തമാക്കി.

50 കിലോഗ്രാം ഗുസ്തിയിലാണ് വിനേഷ് ഫോഗട്ട് മത്സരിച്ചത്. ഭാരപരിശോധനയില്‍ 100 ഗ്രാം അധികമായതിനെത്തുടര്‍ന്ന് വിനേഷിനെ അയോഗ്യയാക്കുകയായിരുന്നു. വെള്ളി മെഡലിന് അര്‍ഹതയുണ്ടെന്ന് കാണിച്ചാണ് വിനേഷ് അന്താരാഷ്ട്ര കായിക കോടതിയെ സമീപിച്ചത്.മുതിര്‍ന്ന അഭിഭാഷകരായ ഹരീഷ് സാല്‍വെ, വിദുഷ്പത് സിംഘാനിയ എന്നിവരാണ് വിനേഷ് ഫോഗട്ടിന് വേണ്ടി ഹാജരായത്. യുണൈറ്റഡ് വേള്‍ഡ് റെസ്‌ലിങ്, ഇന്റര്‍നാഷണല്‍ ഒളിംപിക് കമ്മിറ്റി, ഐഒഎ എന്നിവരുടേയും വാദം കോടതി കേട്ടു. ഈ സമയത്ത് കോടതിയുടെ വിധി എന്തായാലും വേണ്ടത് വിനേഷിനുള്ള പിന്തുണയാണെന്ന് ഐഒഎ പ്രസിഡന്റ് പി ടി ഉഷ പറഞ്ഞു.

Leave a Reply