കേരളത്തിന്റെ ചങ്കുതകർത്ത വയനാട് ദുരന്തത്തിൽ പ്രതികരണവുമായി ഗായിക സുജാത മോഹൻ. ദുരന്തത്തെ അതിജീവിച്ച കുഞ്ഞുങ്ങൾ സഹജീവികളെ സ്നേഹിച്ച് വളരണം എന്നാണ് ഹൃദയഭേദകമായ കുറിപ്പിൽ സുജാത പറഞ്ഞത്. നാടിനു വേണ്ടി പ്രാർത്ഥിക്കുന്നുണ്ടെന്നും ഗായിക കുറിച്ചു.
സുജാത മോഹന്റെ കുറിപ്പ്
“മക്കളെ …നിങ്ങളെ ഇന്ന് ഈ രക്ഷിച്ചുകൊണ്ട് പോകുന്നവർ നിങ്ങളുടെ മതത്തിൽ ഉള്ളവരല്ല നിങ്ങളുടെ അച്ഛൻ്റെ പാർട്ടിക്കാരല്ല നിങ്ങളുടെ ചോരയല്ല…നിങ്ങളുടെ ആരുമല്ല….ഇത് കണ്ടു നിങ്ങൾ വളരുക…..നിങ്ങളുടെ സഹജീവികളെ സ്നേഹിച്ചു നീങ്ങൾ വളരുക….നീങ്ങൾ വളരുമ്പോൾ ആരാവാനാണ് ആഗ്രഹം എന്ന് ചോദിക്കുമ്പോൾ നീങ്ങൾ പറയണം…. ഡോക്‌ടർ ആവണം എൻജിനീയർ ആവണം എന്നല്ല. ‘നല്ലൊരു മനുഷ്യൻ’ ആവണമെന്ന് “