പാരിസ്: ചരിത്ര നേട്ടത്തിലേക്ക് കാഞ്ചി വലിക്കാന്‍ മനു ഭാകര്‍ ഇന്നിറങ്ങും. മൂന്നാം മെഡല്‍ സ്വന്തമാക്കി ഇന്ത്യന്‍ കായിക ചരിത്രത്തില്‍ അപൂര്‍വമായൊരു സ്ഥാനം സ്വന്തമാക്കുന്നതിന്റെ വക്കിലാണ് താരം. ഒറ്റ ഒളിംപിക്‌സില്‍ ഹാട്രിക്ക് മെഡലെന്ന ഇതുവരെ ഒരു ഇന്ത്യന്‍ താരത്തിനും സ്വന്തമാക്കാന്‍ സാധിക്കാത്ത നേട്ടം. ഒറ്റ ഒളിംപിക്‌സില്‍ രണ്ട് മെഡലുകളെന്ന റെക്കോര്‍ഡ് സ്വന്തമാക്കി കഴിഞ്ഞ മനു ഇന്ന് 25 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് മത്സരിക്കാനിറങ്ങുന്നത്.
അമ്പെയ്ത്ത് വനിതാ വ്യക്തിഗത പോരാട്ടത്തില്‍ ഇന്ത്യയുടെ ദീപിക കുമാര്‍, ഭജന്‍ കൗര്‍ എന്നിവരും മെഡല്‍ പ്രതീക്ഷ സജീവമാക്കാന്‍ ഇന്നിറങ്ങും. യോഗ്യത നേടിയാല്‍ ഇരുവര്‍ക്കും ഇന്ന് മെഡല്‍ പോരാട്ടമുണ്ട്. ഷൂട്ടിങ് സ്‌കീറ്റില്‍ യോഗ്യത നേടിയാല്‍ ആനന്ദ് ജീത് സിങ് നരുകയ്ക്കും ഇന്ന് മെഡല്‍ പോരാട്ടം.