‘വിവാഹം അങ്ങനെ വേണമെന്നാണ് ആഗ്രഹം, തീയതി ഉടനെ പുറത്തുവിടും’; നാഗ ചൈതന്യ

0

ഈ മാസം എട്ടിനായിരുന്നു നാഗ ചൈതന്യയും ശോഭിത ധൂലിപാലയും തമ്മിലുള്ള വിവാഹനിശ്ചയം. താരങ്ങളുടെ വിവാഹനിശ്ചയത്തിന് പിന്നാലെ ഇരുവർക്കുമെതിരെ വൻ തോതിൽ സൈബർ ആക്രമണവുമുണ്ടായിരുന്നു. 2025 ൽ രാജസ്ഥാനിൽ വച്ചായിരിക്കും വിവാഹം എന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ താരവിവാഹത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്.

‘തന്റെ ജീവിതത്തിലെ ഈ പുതിയ അധ്യായം ആസ്വദിക്കുകയാണിപ്പോൾ’ എന്ന് നാഗ ചൈതന്യ മാധ്യമങ്ങളോട് പറഞ്ഞു. ഒരു വസ്ത്ര ബ്രാൻഡിന്റെ ബ്രൈഡൽ കളക്ഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു താരം. ‘എന്നെ സംബന്ധിച്ച് വിവാഹം എന്നത് അർഥവത്തായ ഒന്നാണ്. ഒരുപാട് ആളുകൾ ഉള്ള വലിയൊരു വിവാഹം ആയിരിക്കണമെന്നില്ല.സംസ്കാരവും പാരമ്പര്യവുമൊക്കെ എന്നും കാത്തു സൂക്ഷിക്കുന്ന കൂട്ടത്തിലാണ്, അതുകൊണ്ട് വിവാഹം അങ്ങനെ ആയിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു’. – നാഗ ചൈതന്യ പറഞ്ഞു. വിവാഹ തീയതിയോ സ്ഥലമോ ഒന്നും ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും വൈകാതെ അത്തരം കാര്യങ്ങൾ പുറത്തുവിടുമെന്നും താരം കൂട്ടിച്ചേർത്തു. നടി സാമന്തയുമായി വേർപിരിഞ്ഞതിന് ശേഷം ശോഭിതയുമായി നാഗ ചൈതന്യ പ്രണയത്തിലാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.

Leave a Reply