ഭോപ്പാല്‍: മധ്യപ്രദേശില്‍ 50 വര്‍ഷം പഴക്കമുള്ള വീടിന്റെ ഭിത്തി ഇടിഞ്ഞ് വീണ് ഒന്‍പത് കുട്ടികള്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു.
ഷാജാപൂര്‍ ഹാര്‍ദൂല്‍ ക്ഷേത്രത്തിന് സമീപമാണ് സംഭവം. അവിടെ മതപരമായ ചടങ്ങിന്റെ ഭാഗമായി കുട്ടികള്‍ ശിവലിംഗം നിര്‍മ്മിക്കുന്നതിനിടെയാണ് ഭിത്തി ഇടിഞ്ഞുവീണത്. ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള വീടിന്റെ ഭിത്തിയാണ് കുട്ടികളുടെ മേല്‍ പതിച്ചത്.വിവരം അറിഞ്ഞ് നാട്ടുകാര്‍ തടിച്ചുകൂടിയത് മൂലം രക്ഷാപ്രവര്‍ത്തനം തടസ്സപ്പെട്ടു. തൊട്ടടുത്തുള്ള ആശുപത്രിയില്‍ ആവശ്യത്തിന് മെഡിക്കല്‍ ജീവനക്കാര്‍ ഇല്ലാതിരുന്നതും രക്ഷാപ്രവര്‍ത്തനം വൈകാന്‍ ഇടയാക്കിയതായി ആക്ഷേപമുണ്ട്.