മേപ്പാടി ( വയനാട്): ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടില്‍ സന്നദ്ധസേവകനായി പ്രവര്‍ത്തിച്ച വയോധികന്‍ കുഴഞ്ഞു വീണു മരിച്ചു. ചൂരല്‍മല സ്വദേശി കുഞ്ഞുമുഹമ്മദ് (61) ആണ് മരിച്ചത്.ചൂരല്‍മലയില്‍ നിന്ന് ബന്ധുവീട്ടിലേക്ക് ഇയാള്‍ താമസം മാറിയിരുന്നു. ഡ്രൈവര്‍ ജോലി ചെയ്തിരുന്ന ഇയാള്‍ ദുരന്തമുണ്ടായശേഷം ചൂരല്‍മലയിലെ സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ സജീവമായിട്ടുണ്ടായിരുന്നു.
കഴിഞ്ഞദിവസം ഉച്ചയോടെ ഛര്‍ദ്ദിയോടെ കുഴഞ്ഞുവീണ കുഞ്ഞുമുഹമ്മദിനെ ഉടന്‍ മേപ്പാടി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.