അർജുനായുള്ള തിരച്ചിൽ ഇനി ഡ്രെഡ്ജിങ് മെഷീൻ വന്നതിന് ശേഷം, പ്രതിസന്ധി

0

ബംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനു വേണ്ടിയുള്ള തിരച്ചലിൽ അനിശ്ചിതത്വം. ഗോവയിൽ നിന്ന് ഡ്രെഡ്ജർ എത്തുന്നതു വരെ തിരച്ചിൽ താൽക്കാലികമായി നിർത്തിവെക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. എന്നാൽ അടുത്ത വ്യാഴാഴ്ച മാത്രമേ ഡ്രഡ്ജർ എത്തിക്കാൻ കഴിയുവെന്നാണ് ഡ്രഡ്ജർ കമ്പനി പറയുന്നത്. ഇതോടെ തിരച്ചിൽ ഇനിയും നീളും.

മഴയെ തുടർന്ന് വെള്ളം കലങ്ങിമറിഞ്ഞതിനാൽ പുഴയ്ക്കടിയിലെ കാഴ്ച പരിമിധി കാരണം ഡൈവിങ് ബുദ്ധിമുട്ടാണെന്നും ദൗത്യസംഘം ജില്ലാ ഭരണകൂടത്തെ അറിയിച്ചു.

ഇന്നലെ നടത്തിയ തിരച്ചിലിൽ ലോറിയിലെ കയറിന്റെ കൂടുതൽ ഭാഗങ്ങൾ കണ്ടെത്തി. വലിച്ചു കയറ്റുന്ന ലോറിയുടെ ലോഹ ഭാഗങ്ങൾക്ക് ഒപ്പമാണ് കയറിന്റെ ഭാഗം കണ്ടെത്തിയത്. കയർ അർജുന്റെ ലോറിയുടേതാണെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു.മണ്ണടിച്ചിലിൽ അർജുൻ ഉൾപ്പെടെ മൂന്നു പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കർണാടക സ്വദേശികളായ ജഗന്നാഥ്, ലോകേഷ് എന്നിവരാണു കാണാതായ മറ്റുള്ളവർ.

Leave a Reply