മകള്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞില്ല, പ്രണയം ഉണ്ടെന്ന് അറിയാമായിരുന്നുവെന്ന് അമ്മ; കുഴിച്ചിട്ടത് മരിച്ചതിനു ശേഷമോ?, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കാത്ത് പൊലീസ്

0

ആലപ്പുഴ: മകള്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് ആലപ്പുഴ തകഴിയില്‍ നവജാതശിശുവിനെ കുഴിച്ചു മൂടിയ സംഭവത്തിലെ യുവതിയുടെ അമ്മ. ഗര്‍ഭിണിയായിരുന്നതിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. മകളുടെ പ്രണയബന്ധം അറിയാമായിരുന്നു. വിവാഹത്തിന് ഇരുവീട്ടുകാരും സമ്മതിച്ചിരുന്നതാണെന്നും യുവതിയുടെ അമ്മ പറഞ്ഞു. ജില്ലാ ശിശുസംരക്ഷണ യൂണിറ്റിലെ സാമൂഹിക പ്രവര്‍ത്തകയാണ് അമ്മയുടെ മൊഴിയെടുത്തത്.അതേസമയം, നവജാത ശിശുവിനെ കുഴിച്ചിട്ട സംഭവത്തില്‍ അറസ്റ്റിലായ യുവതിയുടെ കാമുകന്‍ തോമസ് ജോസഫ്, സുഹൃത്ത് അശോക് ജോസഫ് എന്നിവരെ റിമാന്‍ഡ് ചെയ്തു. യുവതി നല്‍കിയ കുഞ്ഞിനെ കാമുകന്‍ ജോമസ് ജോസഫാണ് കുഴിച്ചിട്ടത്. മറവു ചെയ്യാന്‍ സഹായം നല്‍കിയതിനാണ് സുഹൃത്ത് അശോക് ജോസഫിനെ അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച പുലർച്ചെ 1.30-നാണ് പൂച്ചാക്കലിലെ വീട്ടിൽ മുറിയിൽവെച്ച് യുവതി പ്രസവിച്ചത്. വെള്ളിയാഴ്ച കാമുകൻ കുഞ്ഞിനെ കൊണ്ടുപോയി കുഴിച്ചിട്ടെന്നാണ് വിവരം. കൊണ്ടുപോകുമ്പോൾ ജീവനുണ്ടായിരുന്നോയെന്നും കണ്ടെത്തേണ്ടതുണ്ട്. ഇതിനായി പോസ്റ്റ് മോർട്ടം റിപ്പോർട്ടിനായി പൊലീസ് കാത്തിരിക്കുകയാണ്. നവജാതശിശുവിന്റെ പോസ്റ്റ്മോർട്ടം ഇന്നു നടക്കും. മൃതദേഹം ഇന്നലെ കണ്ടെടുത്തിരുന്നു.

വണ്ടേപ്പുറം പാടശേഖരത്തിന് സമീപത്തു നിന്നാണ് മൃതദേഹം കണ്ടെടുത്ത്. ഓഗസ്റ്റ് പത്താം തീയതി യുവതി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. യുവതി പ്രസവിച്ചതായി മനസ്സിലാക്കിയ ഡോക്ടർ കുട്ടിയെവിടെയെന്ന് ചോദിച്ചു. കുട്ടിയെ കാമുകന് കൈമാറിയെന്നും അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചെന്നും യുവതി പറഞ്ഞു. വിവരം ഡോക്ടർ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് കാമുകനെപ്പറ്റി പറഞ്ഞത്. യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കുഴിച്ചിട്ടതായി അറിയിച്ചത്.

Leave a Reply