വ്യാപാര സ്ഥാപനത്തിലെ മാനേജരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; സാമ്പത്തിക ബുദ്ധിമുട്ടും മാനസിക ബുദ്ധിമുട്ടും കാരണമെന്ന് ആത്മഹത്യാക്കുറിപ്പിൽ

0

കൊച്ചി: വ്യാപാര സ്ഥാപനത്തിലെ മാനേജരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം ചേലമ്പ്ര സ്വദേശി സജിത്ത് കുമാർ (41) ആണ് മരിച്ചത്. ആലുവ മൂന്നാർ റോഡിൽ പ്രവർത്തിക്കുന്ന പെറ്റൽസ് ലേഡീസ് ഷോപ്പിലെ മാനേജർ ആണ് ഇദ്ദേഹം. സ്ഥാപനത്തിന്‍റെ മുകൾ നിലയിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവ സ്ഥലത്ത് നിന്നും ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടും മാനസിക ബുദ്ധിമുട്ടും കാരണമാണ് ആത്മഹത്യ ചെയ്യുന്നത് എന്നാണ് കുറിപ്പിൽ പറഞ്ഞിരിക്കുന്നത്.

Leave a Reply