ലണ്ടന്‍: വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് പാരിസില്‍ നിന്നു നാട്ടിലെത്തി. താരത്തിനു ഡല്‍ഹിയില്‍ ഉജ്ജ്വല സ്വീകരണമാണ് ആരാധകര്‍ നല്‍കിയത്. ഒളിംപിക്‌സ് വനിതാ ഗുസ്തി പോരാട്ടത്തിന്റെ ഫൈനലിലേക്ക് മുന്നേറി ചരിത്ര നേട്ടത്തിനു അരികില്‍ നില്‍ക്കെ വിനേഷിനെ അയോഗ്യയാക്കിയത് രാജ്യത്തെ ഞെട്ടിച്ചിരുന്നു. പിന്നാലെയാണ് താരം മടങ്ങിയെത്തിയത്.
വലിയ സുരക്ഷയാണ് ഡല്‍ഹിയില്‍ താരം വരുന്നതുമായി ബന്ധപ്പെട്ട് ഒരുക്കിയത്. ആരാധകര്‍ മാലയിട്ടും തോളിലേറ്റിയും വിനേഷിനെ സ്വീകരിച്ചു. ഒരുവേള വിനേഷ് വികാരാധീനയായി. ബ്രിജ്ഭൂഷനെതിരായ സമരത്തില്‍ ഒപ്പമുണ്ടായിരുന്ന ബജ്‌റംഗ് പുനിയയും സാക്ഷി മാലികും വിനേഷിനൊപ്പമുണ്ടായിരുന്നു.
രാജ്യത്തിനു നന്ദിയെന്നു അവര്‍ പ്രതികരിച്ചു. താന്‍ ഭാഗ്യവതിയായ താരമാണെന്നും പിന്തുണയ്ക്ക് നന്ദിയെന്നും സ്വീകരണം ഏറ്റുവാങ്ങി ഇന്ത്യയുടെ അഭിമാന താരം വ്യക്തമാക്കി.