ബലിതർപ്പണ ചടങ്ങുകൾക്കൊരുങ്ങി ക്ഷേത്രങ്ങൾ; ആലുവ മണപ്പുറത്ത് 45 ബലിത്തറകൾ

0

കൊച്ചി: വാവുബലിയോടനുബന്ധിച്ച് ബലിതർപ്പണ ചടങ്ങുകൾക്കായി ക്ഷേത്രങ്ങളും പ്രധാന കേന്ദ്രങ്ങളുമൊരുങ്ങി. നാളെയാണ് വാവുബലി തർപ്പണ ദിനം. പല സ്ഥലങ്ങളിലും മഴ ഉണ്ടെങ്കിലും അധികൃതർ മതിയായ സൗകര്യങ്ങൾ ബലിതർപ്പണത്തിനെത്തുന്നവർക്കായി ഒരുക്കിയിട്ടുണ്ട്.

പെരുമ്പാവൂർ ചേലാമറ്റം ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ നാളെ പുലർച്ചെ ഒന്നിന് തുടങ്ങുന്ന ബലിതർപ്പണം 4 ന് ഉച്ചവരെ നീളും. 30 ബലിത്തറകളിലായി ആയിരത്തോളം പേർക്ക് ഒരേസമയം തർപ്പണം നടത്താം. അങ്കമാലി, പെരുമ്പാവൂർ കെഎസ്ആർടിസി ഡിപ്പോകളിൽ നിന്നു സ്പെഷൽ സർവീസും ചേലാമറ്റം ശ്രീ കൃഷ്ണ ക്ഷേത്രത്തിലേക്കുണ്ടാകും. സൗജന്യ പ്രഭാത ഭക്ഷണവും പ്രസാദ ഊട്ടും ഇവിടെ ഒരുക്കിയിട്ടുണ്ട്.

കാലടി പെരിയാറിന്റെ തീരത്തും പതിവുപോലെ ബലിതർപ്പണത്തിന് സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും ബലിതർപ്പണത്തിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ആലുവ മണപ്പുറത്ത് 45 ബലിത്തറകളാണ് ഒരുക്കുന്നത്. ക്ഷേത്രത്തിന് ചുറ്റും വെള്ളപ്പൊക്കത്തിൽ ചെളിയടിഞ്ഞതിനാൽ പാർക്കിങ് ഏരിയയിലാണ് ബലിത്തറകൾ സജ്ജീകരിക്കുക.ക്ഷേത്രത്തിലേക്കും പുഴയിലേക്കും ഭക്തർക്ക് പ്രവേശനം അനുവദിക്കില്ല. മണപ്പുറത്തേക്ക് വാഹനങ്ങളും പ്രവേശിപ്പിക്കില്ല. ഭജനമഠത്തിന് സമീപത്തെ ക്ഷേത്രത്തിൽ ഒരേസമയം 250 പേർക്ക് ദർശനത്തിന് സൗകര്യമൊരുക്കും. തിരക്ക് നിയന്ത്രിക്കാൻ ഇവിടെ പൊലീസിനെയും നിയമിക്കും. നിരീക്ഷണ കാമറകളും സ്ഥാപിക്കും.

Leave a Reply