പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി കൈയില്‍ പിടിച്ച് പ്രണയാഭ്യര്‍ഥന; യുവാവിന് രണ്ടു വര്‍ഷം തടവ്

0

മുംബൈ: പതിനാലുകാരിയുടെ കൈപിടിച്ച് പ്രണയാഭ്യര്‍ഥന നടത്തിയ യുവാവിന് രണ്ടു വര്‍ഷം തടവ്. മുംബൈയിലെ പോക്‌സോ കോടതിയാണ് 24 വയസുകാരന് രണ്ടു വര്‍ഷം തടവുശിക്ഷ വിധിച്ചത്.

വീടിനടുത്തുള്ള കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി പോകുന്ന പെണ്‍കുട്ടിയെ യുവാവ് വഴിയില്‍ തടഞ്ഞ് നിര്‍ത്തി കൈയില്‍ പിടിച്ച് പ്രണയാഭ്യര്‍ഥന നടത്തിയെന്നാണ് കേസ്. 2019ലാണ് സംഭവം. കൈയില്‍ കയറിപ്പിടിച്ചതിനെത്തുടര്‍ന്ന് പെണ്‍കുട്ടി ഭയന്ന് നിലവിളിച്ച് വീട്ടിലെത്തി വിവരം പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മയാണ് പൊലീസില്‍ പരാതിപ്പെട്ടത്.പെണ്‍കുട്ടിയെ റോഡില്‍ തടഞ്ഞു നിര്‍ത്തി യുവാവ് പറഞ്ഞ വാക്കുകള്‍ കുട്ടിക്ക് മാനഹാനിയുണ്ടാക്കുന്നതാണെന്ന് ശിക്ഷ വിധിച്ച പോക്‌സോ കോടതി ജഡ്ജി അശ്വിനി ലോഖണ്ഡെ പറഞ്ഞു. പെണ്‍കുട്ടിയെ തടഞ്ഞു നിര്‍ത്തി കൈയില്‍ കയറിപ്പിടിച്ചത് ചോദിക്കാന്‍ പോയ പെണ്‍കുട്ടിയുടെ അമ്മയോട് എന്ത് വേണമെങ്കിലും ചെയ്‌തോളൂ എന്നു പ്രതി ഭീഷണിപ്പെടുത്തിയെന്നും കോടതിയുടെ വിധിന്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ക്രിമിനല്‍ നിയമപ്രകാരമാണ് കേസില്‍ ശിക്ഷ വിധിച്ചത്.

Leave a Reply