‘പട്ടിണിയാണ് സാര്‍’; എസ്‌ഐ കൈക്കൂലിയായി ആവശ്യപ്പെട്ടത് 5കിലോ ഉരുളക്കിഴങ്ങ്; സസ്‌പെന്‍ഷന്‍

0

ലഖ്‌നൗ: കേസ് ഒത്തുതീര്‍പ്പാക്കാനായി സബ് ഇന്‍സ്‌പെക്ടര്‍ ചോദിച്ച കൈക്കൂലി അഞ്ച് കിലോ ഉരുളക്കിഴങ്ങ്. ഉത്തര്‍പ്രദേശിലെ കനൗജിലാണ് സംഭവം. കൈക്കൂലി ചോദിക്കുന്നതിന്റെ ഓഡിയോ വ്യാപകമായി പ്രചരിച്ചതോടെ ചാപുണ്ണ ഔട്ട് പോസ്റ്റിലെ സബ് ഇന്‍സ്‌പെക്ടര്‍ രാം കൃപാല്‍ സിങിന് കിട്ടിയത് സസ്‌പെന്‍ഷന്‍.

ഓഡിയോ ഇങ്ങനെ; ‘സാര്‍, കേസ് തീര്‍ക്കാന്‍ രണ്ട് കിലോ ഉരുളക്കിഴങ്ങ് തരാനേ നിവൃത്തിയുള്ളു’

‘ അതുപറ്റില്ല, 5 കിലേയെന്നല്ലേ പറഞ്ഞത്’

‘ പട്ടിണിയാണ് സാര്‍’

‘അങ്ങനെ പറഞ്ഞാല്‍ പറ്റില്ല, 3 കിലോ പിന്നീട് തരേണ്ടി തരും’
കൈക്കൂലി ആവശ്യപ്പെട്ടുകൊണ്ടുളള രാം കൃപാല്‍ സിംഗിന്റെ ശബ്ദസന്ദേശം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സൗരിഖ് പൊലീസ് സ്റ്റേഷനു കീഴിലുള്ള ഭവല്‍പൂര്‍ ചാപുണ്ണ ചൗക്കിയിലെ സബ് ഇന്‍സ്പെക്ടറാണ് രാം കൃപാല്‍ സിംഗ്. കേസ് ഒത്തുതീര്‍പ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇയാള്‍ അയച്ച ശബ്ദസന്ദേശത്തിലാണ് കൈക്കൂലിയായി 5 കിലോ ഉരുളക്കിഴങ്ങ് വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

ഉരുളക്കിഴങ്ങ് എന്നെടുത്ത് പറയാതെ കോഡ് ഭാഷയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. രാം കൃപാല്‍ സിംഗിന്റെ ആവശ്യം കേട്ട ഉടനെ തനിക്ക് 5 കിലോ നല്‍കാനുളള ശേഷി ഇല്ലെന്ന് കക്ഷി പറയുന്നതും ശബ്ദസന്ദേശത്തില്‍ കേള്‍ക്കാം. അവസാനം 3 കിലോ ഉരുളക്കിഴങ്ങ് കൈക്കൂലിയായി നല്‍കാം എന്ന വ്യവസ്ഥയിലാണ് ഇരുവരും തമ്മിലുളള ശബ്ദസന്ദേശം അവസാനിക്കുന്നത്.അതേസമയം ഓഡിയോ വൈറലായതോടെ രാം കൃപാല്‍ സിംഗിനെ സസ്പെന്‍ഡ് ചെയ്യാന്‍ കനൗജ് എസ്പി അമിത് കുമാര്‍ ആനന്ദ് ഉത്തരവിട്ടു. തുടര്‍ന്ന് വകുപ്പുതല അന്വേഷണവും നിര്‍ദേശിച്ചിട്ടുണ്ട്. കേസിന്റെ അന്വേഷണ ചുമതല കനൗജ് സിറ്റിയിലെ സര്‍ക്കിള്‍ കമലേഷ് കുമാറിനാണ് നല്‍കിയിരിക്കുന്നത്.

Leave a Reply