പാരിസില്‍ വെള്ളി നേട്ടം; 27ാം വയസില്‍ ബാഡ്മിന്റണ്‍ വിട്ട് ഹി ബിങ്ജിയാവോ

0

ബെയ്ജിങ്: പാരിസ് ഒളിംപിക്‌സ് വനിതാ ബാഡ്മിന്റണ്‍ വെള്ളി മെഡല്‍ ജേതാവ് ചൈനയുടെ ഹി ബിങ്ജിയാവോ വിരമിക്കല്‍ പ്രഖ്യാപിച്ചു. 27ാം വയസിലാണ് താരത്തിന്റെ അപ്രതീക്ഷിത പ്രഖ്യാപനം.

അന്താരാഷ്ട്ര കരിയറിനാണ് താരം വിരാമം കുറിച്ചത്. ആഭ്യന്തര മത്സരങ്ങളില്‍ തുടര്‍ന്നും കളിക്കുമെന്നു ലോക ബാഡ്മിന്റണ്‍ ഫെഡറേഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

താരത്തിന്റെ ആദ്യ ഒളിംപിക്‌സ് മെഡലാണ് ഇത്തവണ പാരിസില്‍ സ്വന്തമാക്കിയത്. ഫൈനലില്‍ ദക്ഷിണ കൊറിയയുടെ ആന്‍ സെ യങിനോടാണ് ഹി ബിങ്ജിയാവോ പരാജയപ്പെട്ടത്. പ്രീ ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ പിവി സിന്ധുവിനെയാണ് ബിങ്ജിയാവോ പാരിസില്‍ വീഴ്ത്തിയത്.സെമിയില്‍ സ്പാനിഷ് താരം കരോലിന മരിന്‍ ആദ്യ സെറ്റ് നേടുകയും രണ്ടാം സെറ്റില്‍ മുന്നില്‍ നില്‍ക്കുകയും ചെയ്ത ഘട്ടത്തിലാണ് താരത്തിനു പരിക്കേറ്റത്. ഇതോടെയാണ് ബിങ്ജിയാവോ ഫൈനല്‍ ടിക്കറ്റുറപ്പിച്ചത്.

രണ്ട് ലോക ചാമ്പ്യന്‍ഷിപ്പ് വെങ്കലം, ഏഷ്യന്‍ ഗെയിംസില്‍ രണ്ട് വെള്ളി ഒരു വെങ്കലം, ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ ഒരു വെള്ളി രണ്ട് വെങ്കലം നേട്ടങ്ങള്‍. സുദിര്‍മാന്‍ കപ്പില്‍ രണ്ട് സ്വര്‍ണം ഒരു വെള്ളി, യൂബര്‍ കപ്പില്‍ രണ്ട് സ്വര്‍ണം ഓരോ വെള്ളി, വെങ്കലം നേട്ടങ്ങള്‍.

Leave a Reply