മൂവാറ്റുപുഴയില്‍ വെടിവെയ്പ്പ്, വയറിന് വെടിയേറ്റ അര്‍ദ്ധ സഹോദരന്‍ ആശുപത്രിയില്‍; പ്രതി പൊലീസ് കസ്റ്റഡിയില്‍

0

കൊച്ചി: മൂവാറ്റുപുഴയില്‍ അര്‍ദ്ധ സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ വെടിവെയ്പ്പ്. കടാതിമംഗലത്ത് വീട്ടില്‍ നവീന് വെടിയേറ്റു. അര്‍ദ്ധ സഹോദരന്‍ കിഷോറിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നു.

ഇന്നലെ രാത്രി ഒരുമണിയോടെയാണ് സംഭവം. സഹോദരിമാരുടെ മക്കളായ ഇരുവരും തമ്മില്‍ പല കാര്യങ്ങളിലും തര്‍ക്കം ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഇന്നലെ രാത്രി ഉണ്ടായ തര്‍ക്കത്തിന് പിന്നാലെ കുപിതനായ കിഷോര്‍ നവീന് നേരെ നിറയൊഴിക്കുകയായിരുന്നു. ലൈസന്‍സ് ഉള്ള തോക്ക് ഉപയോഗിച്ചായിരുന്നു വെടിയുതിര്‍ത്തതെന്ന് മൂവാറ്റുപുഴ പൊലീസ് അറിയിച്ചു.വയറിന് വെടിയേറ്റ നവീന്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.വീട്ടില്‍ ഉണ്ടായിരുന്ന മറ്റുള്ളവരും വെടിയൊച്ച കേട്ട് ഓടിക്കൂടിയ നാട്ടുകാരുമാണ് വിവരം പൊലീസിനെ അറിയിച്ചത്.

Leave a Reply