കുഴി കണ്ട് ബൈക്ക് വെട്ടിച്ചു; യുവാവ് ബസ് കയറി മരിച്ചു

0

പാലക്കാട്: ബൈക്ക് യാത്രികൻ ബസ് കയറി മരിച്ചു. വിമുക്ത ഭടൻ പരുതൂർ പുറത്താട്ടിൽ സജീഷ് (42) ആണു മരിച്ചത്. മേലെ പട്ടാമ്പിയിൽ വച്ചാണ് അപകടമുണ്ടായത്.

റോഡിലെ കുഴി കണ്ടു ബൈക്ക് വെട്ടിക്കുന്നതിനിടയിൽ റോഡിലേക്ക് മറിയുകയായിരുന്നു. പിന്നാലെ അതേ ദിശയിൽ വന്ന ബസ് ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. ഷൊർണൂരിൽനിന്നു പട്ടാമ്പിയിലേക്ക് വരികയായിരുന്ന ബസാണ് ഇടിച്ചത്.

Leave a Reply