കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യ മുഴുവൻ തരംഗം സൃഷ്ടിച്ച നടനാണ് യഷ്. അതുവരെയുണ്ടായിരുന്ന ബോക്സോഫീസ് കളക്ഷൻ റെക്കോഡുകളെല്ലാം തകർത്താണ് കെജിഎഫ് കുതിച്ചു പാഞ്ഞത്. എന്നാൽ കെജിഎഫിന് ശേഷം യഷിൻറെ ഒരു ചിത്രം പോലും പ്രേക്ഷകർക്ക് മുന്നിലെത്തിയില്ല. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക് ആണ് യഷിന്റെ പുതിയ ചിത്രമെന്ന പ്രഖ്യാപനം വന്നിട്ട് നാളുകളേറെയായി.
എന്നാൽ ചിത്രത്തിന്റെ അപ്ഡേറ്റുകളൊന്നും പുറത്തുവന്നിരുന്നില്ല. ഇപ്പോഴിതാ ആരാധകരും സിനിമാ പ്രേക്ഷകരും ആകാംക്ഷയോടെ കാത്തിരുന്ന ചിത്രത്തിന്റെ അപ്ഡേറ്റ് എത്തിയിരിക്കുകയാണ്. കെജിഎഫിന് ശേഷം യഷ് നായകനാവുന്ന ടോക്സിക് എന്ന സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയാണ് ഇന്ന്. നിർമ്മാതാവ് വെങ്കട് കെ നാരായണക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് സോഷ്യൽ മീഡിയയിലൂടെയാണ് യഷ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.യാത്ര തുടങ്ങുന്നു എന്നാണ് ചിത്രത്തിനൊപ്പം അദ്ദേഹം കുറിച്ചിരിക്കുന്നത്. ഒപ്പം ടോക്സിക് എന്ന ഹാഷ് ടാഗും കൊടുത്തിട്ടുണ്ട്. നിരവധി പേരാണ് യഷിന് ആശംസകളറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. കെജിഎഫ് 2 ന് ശേഷമുള്ള ചിത്രമെന്ന നിലയിൽ പാൻ ഇന്ത്യൻ ശ്രദ്ധ നേടുന്ന പ്രൊജക്റ്റ് ആണ് ടോക്സിക്.
Home entertainment വരാൻ പോകുന്നത് റോക്കി ഭായിക്കും മേലെ! ‘യാത്ര തുടങ്ങുന്നു’വെന്ന് യഷ്; ആശംസകളുമായി ആരാധകരും