‘രഞ്ജിത്ത് എനിക്ക് ചിത്രങ്ങളൊന്നും അയച്ചിട്ടില്ല, അതുകൊണ്ട് പ്രതികരിക്കേണ്ടതില്ല’: രേവതി

0

സംവിധായകൻ രഞ്ജിത്ത് തനിക്ക് നഗ്ന ചിത്രങ്ങൾ അയച്ചു എന്ന യുവാവിന്റെ ആരോപണം നിഷേധിച്ച് നടി രേവതി. തനിക്ക് അത്തരം ചിത്രങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും അതുകൊണ്ട് അതിനേക്കുറിച്ച് പ്രതികരിക്കേണ്ട കാര്യമില്ല എന്നാണ് രേവതി പറഞ്ഞത്. ദേശിയ മാധ്യമത്തോടാണ് താരത്തിന്റെ പ്രതികരണം.

രഞ്ജിത്തിനെയും എന്നെയും കുറിച്ച് മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ എനിക്കറിയാം. ഇപ്പോൾ ആരോപിക്കപ്പെടുന്ന ഫോട്ടോകൾ എനിക്ക് ലഭിച്ചിട്ടില്ല, അതിനാൽ ഇതിനെക്കുറിച്ച് പ്രതികരിക്കേണ്ട ആവശ്യമില്ല എന്നാണ് രേവതി പറയുന്നത്.സംവിധായകൻ രഞ്ജിത്ത് മദ്യം കുടിപ്പിച്ച് തന്നെ പീഡനത്തിന് ഇരയാക്കിയെന്നു കാണിച്ച് കോഴിക്കോട് സ്വദേശിയാണ് പരാതി നൽകിയത്. സിനിമയിലേക്ക് അവസരം നൽകാം എന്നു പറഞ്ഞ് രഞ്ജിത്ത് ഹോട്ടൽ റൂമിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി അതിക്രമിച്ചു. തന്റെ നഗ്നചിത്രങ്ങൾ എടുത്ത് നടി രേവതിക്ക് അയച്ചെന്നാണ് അവർക്ക് തന്നെ ഇഷ്ടമായെന്നും രഞ്ജിത്ത് പറഞ്ഞെന്നുമാണ് ആരോപണം. യുവാവിന്‍റെ പരാതിയില്‍ രഞ്ജിത്തിനെതിരെ പൊലീസ് പ്രകൃതി വിരുദ്ധ പീഡനത്തിന് കേസെടുത്തിരുന്നു.

Leave a Reply